കുട്ടംകുളം സമരനായകൻ കെ വി ഉണ്ണിയുടെ ചരമവാർഷികം ആചരിച്ചു;ഭരണകൂടവും സമൂഹവും പ്രതിലോമചിന്തകൾ വച്ച് പുലർത്തിയിരുന്ന കാലഘട്ടത്തിലാണ് നവോത്ഥാനസമരങ്ങൾ ഉയർന്ന് വന്നതെന്ന് മുൻമന്ത്രി വി എസ് സുനിൽകുമാർ
ഇരിങ്ങാലക്കുട:സ്വാതന്ത്ര സമരസേനാനിയും കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായ കെ വി ഉണ്ണിയുടെ
മൂന്നാം ചരമവാർഷികം
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
രാവിലെ 9ന്
നടവരമ്പത്തെ കെ വി ഉണ്ണിയുടെ വസതിയിൽ പുഷ്പാർച്ചനയോടെ തുടക്കം കുറിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭരണകൂടവും സമൂഹവും പ്രതിലോമചിന്തകൾ വച്ച് പുലർത്തിയിരുന്ന കാലഘട്ടത്തിലാണ് നവോത്ഥാന സമരങ്ങൾ ഉയർന്ന് വന്നതെന്ന് മുൻമന്ത്രി ചൂണ്ടിക്കാട്ടി.സിപിഐ സംസ്ഥാന കൗൺസിൽ അംഗം
കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ്സ അംഗം ടി കെ സുധീഷ്, സി പി ഐ മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എൻ കെ.ഉദയപ്രകാശ്,
സി പി ഐ ജില്ലാ കൗൺസിൽ അംഗം എം ബി.ലത്തീഫ്,എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട്
എ.എസ്.ബിനോയ് , മോഹനൻ വലിയാട്ടിൽ,കെ .വി മോഹനൻ,അനിതാ രാധാകൃഷ്ണൻ, ഷീല അജയഘോഷ്, കെ എസ്. പ്രസാദ് എന്നിവർ
പ്രസംഗിച്ചു.