ഇരിങ്ങാലക്കുട മണ്ഡലത്തിൽ 65 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ ഒരു കോവിഡ് മരണവും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 65 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 15 ഉം കാറളത്ത് 7 ഉം വേളൂക്കരയിൽ 10 ഉം പടിയൂരിൽ 9 ഉം കാട്ടൂരിൽ 2 ഉം ആളൂരിൽ 12 ഉം മുരിയാട് 7 ഉം പൂമംഗലത്ത് 3 ഉം പേരാണ് പട്ടികയിലുള്ളത്.
നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട കിഴക്കേ നടയിൽ കാരപ്പിള്ളി വീട്ടിൽ റിട്ട. കെഎസ്ഇബി സൂപ്രണ്ട് ശാന്ത (74) ആണ് മരിച്ചത്. മരണാനന്തര പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിജയാംബിക മകളും സുരേഷ് മരുമകനുമാണ്. സംസ്കാരം നടത്തി.