കൂടൽമാണിക്യക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ ഗോപുരത്തിൻ്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി; നവീകരണ പ്രവർത്തനങ്ങൾ 34 ലക്ഷം രൂപ ചിലവിൽ; 2022 മാർച്ചിൽ പണികൾ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം.
ഇരിഞ്ഞാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ,
ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ.ജി സുരേഷ്, പ്രേമരാജൻ , പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി പ്രസിഡന്റ് അയ്യപ്പൻ പണിക്കവീട്ടിൽ, സെക്രട്ടറി മനോജ് കല്ലിക്കാട്ട് എന്നിവർ സംസാരിച്ചു. കൗൺസിലർ സന്തോഷ് ബോബൻ, സമിതി ഭാരവാഹികളായ നളിൻ ബാബു എസ് മേനോൻ, എൻ.വിശ്വനാഥമേനോൻ, ചന്ദ്രമോഹൻ മേനോൻ, കെ. കൃഷ്ണദാസ്, കൃഷ്ണകുമാർ കണ്ണമ്പിള്ളി, കെ.എൻ.മേനോൻ, വി പി രാമചന്ദ്രൻ, ജയശങ്കർ പി എസ്
ക്ഷേത്രം മാനേജർ രാജി സുരേഷ്, ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നവീകരണ പ്രവർത്തനഫണ്ടിലേക്ക് വി പി ആർ മേനോൻ, തുഷാർ മേനോൻ, ഇ എസ് ആർ മേനോൻ തുടങ്ങിയവർ ചടങ്ങിൽ വച്ച് സംഭാവനകൾ നൽകി.
ഭക്തജനങ്ങളുടെ കൂട്ടായ്മയായ പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 34 ലക്ഷം രൂപ ചിലവിലാണ് പടിഞ്ഞാറേ ഗോപുരം നവീകരിക്കുന്നത്.
പാരമ്പര്യ വാസ്തു വിദഗ്ധനായ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നവീകരണ പ്രവർത്തനങ്ങളുടെ കൺസൾട്ടന്റ്.
2022 മാർച്ച് 31നകം പണി പൂർത്തീകരിച്ച് ഗോപുരം സമർപ്പിക്കാനാണ് പദ്ധതി.