കോവിഡ് ചികിൽസയിലായിരുന്ന പൊറത്തിശ്ശേരി പഞ്ചായത്ത് മുൻമെമ്പർ സുമതി ഗോപാലകൃഷ്ണൻ അന്തരിച്ചു.
ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി പഞ്ചായത്ത് മുൻ മെമ്പറും സിപിഎം പൊറത്തിശ്ശേരി ബ്രാഞ്ച് അംഗവുമായ പൊറത്തിശ്ശേരി എടയ്ക്കാട്ടിൽ ഗോപാലകൃഷ്ണൻ്റെ ഭാര്യ സുമതി (58 വയസ്സ് ) അന്തരിച്ചു. കോവിഡ് ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറെക്കാലം അർബുദ ചികിൽസയിലുമായിരുന്നു.പൊറത്തിശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം, എൻആർഇജിഎസ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിമ,ഹിതിൻ എന്നിവർ മക്കളും സജിത്ത്, രഞ്ജിത എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന് 3.30 ന് മുക്തിസ്ഥാനിൽ