ഇരിങ്ങാലക്കുട മണ്ഡലത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 പേർ, വേളൂക്കര പഞ്ചായത്തിൽ മഴയിൽ വീട് തകർന്നു.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 പേർ, വേളൂക്കര പഞ്ചായത്തിൽ മഴയിൽ വീട് തകർന്നു.

ഇരിങ്ങാലക്കുട: മഴക്കെടുതികളെ തുടർന്ന് മണ്ഡലത്തിലെ 4 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 59 പേർ.നഗരസഭയിൽ വാർഡ് 2 ൽ ചേലക്കടവിൽ നിന്ന് 3 കുടുംബങ്ങളിലായി 14 പേരാണ് പ്രിയദർശിനി കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ കഴിയുന്നത്. വേളൂക്കര പഞ്ചായത്തിൽ വാർഡ് 12 ൽ നിന്ന് രണ്ട് കുടുംബങ്ങളിലായി 12 പേരാണ് തുമ്പൂർ കോൺവെൻ്റ് സ്കൂളിലെ ക്യാമ്പിൽ കഴിയുന്നത്. കാട്ടൂർ പഞ്ചായത്തിൽ ചെമ്പൻചാൽ, മധുരംപ്പിള്ളി മേഖലകളിൽ നിന്ന് 6 കുടുംബങ്ങളിൽ നിന്ന് 19 പേർ കരാഞ്ചിറ സെൻ്റ് സേവേഴ്സ് സ്കൂളിലെ ക്യാംപിലുണ്ട്. കാറളം പഞ്ചായത്തിൽ 3 കുടുംബങ്ങളിൽ നിന്നായി 20 പേരാണ് കാറളം എഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. വെള്ളക്കെട്ട് ഒഴിഞ്ഞതോടെ ത്യത്താണിയിൽ നിന്ന് താണിശ്ശേരി സ്കൂളിലെ ക്യാമ്പിൽ എത്തിയവർ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
മഴയിൽ കഴിഞ്ഞ ദിവസം വേളൂക്കര പഞ്ചായത്തിൽ ഒരു വീട് തകർന്നു. നടവരമ്പ് പളളിക്ക് എതിർവശം കാരയിൽ സന്ധ്യയുടെ ഓടിട്ട വീടാണ് തകർന്നത്. സന്ധ്യയും സഹോദരൻ രാജേഷും ഭാര്യയുമാണ് ഇവിടെ താമസിക്കുന്നത്. സംഭവസമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല.പഞ്ചായത്ത്, റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.

Please follow and like us: