ഇരിങ്ങാലക്കുട മണ്ഡലത്തിൽ 86 പേർക്ക് കൂടി കോവിഡ്; നഗരസഭയിലും കാട്ടൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 86 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 19 ഉം കാട്ടൂരിൽ 11 ഉം പൂമംഗലത്ത് 4 ഉം പടിയൂരിൽ 22 ഉം കാറളത്ത് 7 ഉം ആളൂരിൽ 5 ഉം മുരിയാട് 11 ഉം വേളൂക്കരയിൽ 7 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.
നഗരസഭയിലും കാട്ടൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരസഭയിൽ കോവിഡ് ചികിൽസയിലായിരുന്ന മുൻ പഞ്ചായത്ത് മെമ്പർ പൊറത്തിശ്ശേരി എടയ്ക്കാട്ടിൽ ഗോപാലകൃഷ്ണൻ്റെ ഭാര്യ സുമതി (58) ആണ് മരിച്ചത്. ഹിമ,ഹിതിൻ എന്നിവർ മക്കളും സജിത്ത്, രഞ്ജിത്ത് എന്നിവർ മരുമക്കളുമാണ്
കാട്ടൂർ പഞ്ചായത്തിൽ ലേബർ സെൻ്ററിന് അടുത്ത് അയിരുവീട്ടിൽ കൊച്ചുമോൻ മകൻ അനിലൻ (48) ആണ് മരിച്ചത്. മിനിയാണ് ഭാര്യ. യദുകൃഷ്ണൻ, ആദിത്യൻ എന്നിവർ മക്കളാണ്.