കൊരട്ടിയിൽ 37 ഇരട്ടവീടുകൾ ഒറ്റവീടുകളാവുന്നു ; നിർമ്മാണോദ്ഘാടനം നാളെ.
ചാലക്കുടി: കൊരട്ടി പഞ്ചായത്തിൽ
37 ഇരട്ട ലക്ഷംവീടുകൾ ഒറ്റവീടുകളാവുന്നു. ആറ്റപ്പാടം, ഖന്നാനഗർ, തിരുമുടിക്കുന്ന്, മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ 37 ഇരട്ടവീടുകളാണ് ഒറ്റവീടുകളാവുന്നത്. ഇതിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് (ഒക്ടോബർ 19) വൈകുന്നേരം നാല് മണിക്ക് ആറ്റപാടത്തുവെച്ച് സ്പീക്കർ എം ബി രാജേഷ് നിർവഹിക്കും. സനീഷ് കുമാർ ജോസഫ് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാ തിഥിയാകും.ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ ദിവാകരൻ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ആർ സുമേഷ്, കുമാരി ബാലൻ, നൈനു റിച്ചു, പഞ്ചായത്ത് സെക്രട്ടറി സി എൻ ഷിനിൽ തുടങ്ങിയവർ പങ്കെടുക്കും.
കേരള സംസ്ഥാന ഹൗസിങ് ബോർഡിന്റെ രണ്ട് ലക്ഷം രൂപ, കൊരട്ടി പഞ്ചായത്തിന്റെ ഒരുലക്ഷം രൂപ, ചിറമ്മേൽ ട്രസ്റ്റ് ഒരു ലക്ഷം, ഒരു ലക്ഷം ഗുണഭോക്താവ് എന്നിങ്ങനെ ഒരു വീടിന് അഞ്ചു ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും പണി പൂർത്തീകരിക്കുക.