കോവിഡ് ചട്ടലംഘനം; കാട്ടുങ്ങച്ചിറയിൽ പ്രവർത്തിക്കുന്ന പിടിആർ ഓഡിറ്റോറിയത്തിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്; തുടർനടപടികളിൽ നിന്ന് ഒഴിവാക്കാൻ രേഖകൾ ഹാജരാക്കാൻ വ്യാപാരഭവൻ അധികൃതർക്ക് നിർദ്ദേശം.

ഇരിങ്ങാലക്കുട :കോവിഡ് ചട്ടങ്ങൾ ലംഘിച്ച് പരിപാടി നടത്തിയതിന് കാട്ടുങ്ങച്ചിറയിൽ പ്രവർത്തിക്കുന്ന പിടിആർ കല്യാണമണ്ഡപത്തിന് എതിരെ നടപടി .ഒക്ടോബർ 18 മുതൽ 31 വരെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറി ഉത്തരവായി. ഈ കാലയളവിൽ യാതൊരു പ്രവർത്തനങ്ങളും പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.തുടർ നടപടികളിൽ നിന്ന് ഒഴിവാക്കാൻ രേഖകൾ ഹാജരാക്കാൻ വ്യാപാരഭവൻ ഓഡിറ്റോറിയം അധിക്യതരോട് രേഖകൾ ഹാജരാക്കാനും നഗരസഭ അധിക്യതർ ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ കോവിഡ് ചട്ടലംഘനങ്ങളുടെ പേരിൽ തൃശൂർ റോഡിൽ പ്രവർത്തിക്കുന്ന എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്തിരുന്നു.

Please follow and like us: