കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചു

കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചു

കൊടുങ്ങല്ലൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കയ്പമംഗലം, എടത്തിരുത്തി വില്ലേജുകളിലായി ആരംഭിച്ച ക്യാമ്പുകളിൽ 18 പേരാണ് താമസമാരംഭിച്ചത്. കയ്പമംഗലം വില്ലേജിൽ കാക്കാത്തുരുത്തി ഇസത്തുൽ ഇസ്ലാം മദ്രസ ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ്
താമസിക്കാനെത്തിയത്. എടത്തിരുത്തി വില്ലേജിൽ ചെന്ത്രാപ്പിന്നി ഹൈസ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലായി 14 പേരാണുള്ളത്. ഇതിൽ ആറു പേർ പുരുഷന്മാരും നാല് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണ്.

Please follow and like us: