ഇരിങ്ങാലക്കുട മണ്ഡലത്തിൽ 68 പേർക്ക് കൂടി കോവിഡ്; പൂമംഗലം, മുരിയാട്, കാറളം പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 68 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 6 ഉം വേളൂക്കരയിലും ആളൂരിലും 20 പേർ വീതവും മുരിയാട് 3 ഉം പടിയൂരിൽ 14 ഉം പൂമംഗലത്ത് 5 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. കാട്ടൂർ, കാറളം പഞ്ചായത്തുകളിൽ ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
പൂമംഗലം, മുരിയാട്, കാറളം പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂമംഗലം പഞ്ചായത്തിൽ അരിപ്പാലം കോലങ്കണ്ണി കുഞ്ഞിപ്പാലു മകൻ പൗലോസ് (69) ആണ് മരിച്ചത്. ഷീബയാണ് ഭാര്യ. സിസ്റ്റർ മേരി റോസ്, സുജ എന്നിവർ മക്കളും സ്റ്റാർവിൻ മരുമകനുമാണ്.
മുരിയാട് പഞ്ചായത്തിൽ വെട്ടുകാട്ടിൽ വീട്ടിൽ മാധവൻനായർ (84) ആണ് മരിച്ചത്. സരസ്വതിയാണ് ഭാര്യ. സൗമ്യ മകളും അനിൽബാബു മരുമകനുമാണ്.
കാറളം പഞ്ചായത്തിൽ താണിശ്ശേരി രാജീവ്ഗാന്ധി കോളനിയിൽ സുബ്രമണ്യൻ (62) ആണ് മരിച്ചത്. തങ്കമാണ് ഭാര്യ. സനിൽ, ശലഭ എന്നിവർ മക്കളും അരുൺ മരുമകനുമാണ്.