കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാഭീഷണിയിൽ;നാനൂറ് എക്കറോളം പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിൽ കർഷകർ.

കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാഭീഷണിയിൽ;നാനൂറ് എക്കറോളം പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിൽ കർഷകർ.

ഇരിങ്ങാലക്കുട: ദിവസങ്ങളായുള്ള മഴയും ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളത്തെയും തുടർന്ന് കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാ ഭീഷണിയിൽ. രണ്ട് കിലോമീറ്റർ വരുന്ന ബണ്ടിൻ്റെ അഞ്ഞൂറ് മീറ്ററോളം ദൂരം വെള്ളം കരകവിഞ്ഞ് ബണ്ട് എത് നിമിഷവും പൊട്ടാവുന്ന അവസ്ഥയിലാണ്. ബണ്ട് പൂർണ്ണമായും തകർന്നാൽ കാട്ടൂർ, മനവലശ്ശേരി വില്ലേജുകളിലായിട്ടുള്ള 400 എക്കറോളം പാടങ്ങൾ വെള്ളത്തിലാകും. ഇപ്പോൾ കൃഷി ഇറക്കിയിട്ടുള്ള 75 ഏക്കറിൽ വെള്ളം കയറിക്കഴിഞ്ഞു. നൂറ് ശതമാനവും ക്യഷി ഇറക്കുന്ന പാടശേഖരങ്ങളാണിത്. എംഎം കനാലിൻ്റെ ഭാഗമായി മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള ബണ്ട് അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ശാശ്വത പരിഹാരമെന്ന തലത്തിൽ ബണ്ടിൻ്റെ ഉയരം വർധിപ്പിക്കണമെന്നും കർഷകർ ആവശ്യം ഉയർത്തിക്കഴിഞ്ഞു. വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കർഷകസംഘം ജില്ലാ സെക്രട്ടറിയുമായ പി കെ ഡേവീസ്മാസ്റ്റർ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ, കർഷക സംഘം എരിയ പ്രസിഡണ്ട് ടി എസ് സജീവൻമാസ്റ്റർ, സെക്രട്ടറി ടി ജി ശങ്കരനാരായണൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മനോജ് വലിയപറമ്പിൽ ,പാടശേഖര സമിതി അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Please follow and like us: