മഴ തുടരുന്നു; ഇരിങ്ങാലക്കുട മണ്ഡലത്തിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ; കാറളത്ത് പത്തോളം പേർ ദുരിതാശ്വാസക്യാമ്പിൽ.

മഴ തുടരുന്നു; ഇരിങ്ങാലക്കുട മണ്ഡലത്തിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ; കാറളത്ത് പത്തോളം പേർ ദുരിതാശ്വാസക്യാമ്പിൽ.

ഇരിങ്ങാലക്കുട: തുടർച്ചയായ മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ. കാറളം പഞ്ചായത്തിൽ വാർഡ് 8 ൽ ത്യത്താണിയിൽ പത്തോളം പേരെ താണിശ്ശേരി ഡോളേഴ്സ് ചർച്ചിനോടനുബന്ധിച്ചുള്ള എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിക്കഴിഞ്ഞു.രണ്ട് കുടുംബങ്ങളിൽ നിന്നായി നാല് കുട്ടികൾ അടക്കം പത്ത് പേരെയാണ് വൈകീട്ട് എഴ് മണിയോടെ മാറ്റിയത്. പഞ്ചായത്തിൽ കാറളം നന്തി, ആലുക്കൽ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കാട്ടൂർ പഞ്ചായത്തിൽ ചെമ്പൻച്ചാൽ, വലക്കഴ, നന്തിലത്ത്പ്പാടം, ഇത്തിക്കുന്ന് കോളനി, ബിഎഡ് കോളേജ് പരിസരം, മുനയം, കണ്ടംകുളത്തി കനാൽ പരിസരം എന്നിവടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.മഴ തുടരുകയാണെങ്കിൽ സെൻ്റ് സേവ്യേഴ്സ് ചർച്ചിലും സെൻ്റ് മേരീസ് പോംപെ സ്കൂളിലുമായി ക്യാമ്പുകൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.മുരിയാട് പഞ്ചായത്തിൽ ആൽത്തറപ്പാടം, കദളിപ്പാടം, എടയ്ക്കാട്ടുപ്പാടം, കൊരുമ്പുച്ചിറപ്പാടം എന്നിവടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ആവശ്യമെങ്കിൽ പുല്ലൂർ സ്കൂൾ, ബോയ്സ് ഹോം, ഊരകം പള്ളി എന്നിവടങ്ങളിലായി ക്യാമ്പുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വേളൂക്കര പഞ്ചായത്തിൽ കടുപ്പശ്ശേരിയിൽ ഒരു കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്. പഞ്ചായത്തിൽ അവിട്ടത്തൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഗോപുരത്തിൻ്റെ സമീപമുള്ള ചുറ്റുമതിൽ മഴയത്ത് ഇടിഞ്ഞിട്ടുണ്ട്.പടിയൂർ പഞ്ചായത്തിൽ ഭൂരിപക്ഷം വാർഡുകളും വെള്ളക്കെട്ടിൻ്റെ ഭീഷണിയിലാണ്. കാക്കാത്തുരുത്തി, കൂത്തു മാക്കൽ, ശിവകുമാരേശ്വരം, കോങ്ങാടൻ തുരുത്ത്, ചരുംന്തറ എന്നിവടങ്ങളിൽ വെള്ളം കയറിയതായി അധികൃതർ അറിയിച്ചു. വാർഡ് 12 ൽ ഒരു കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്. പൂമംഗലം പഞ്ചായത്തിൽ വാർഡ് 1 ൽ മൂന്ന് കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. നിലവിലെ സാഹചര്യം തുടർന്നാൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.ആളൂർ പഞ്ചായത്തിൽ കദളിച്ചിറ, പഞ്ഞപ്പിള്ളി മേഖലകളിലാണ് വെള്ളം കയറിയിട്ടുള്ളത്.
ഇരിങ്ങാലക്കുട നഗരസഭയിൽ കാനകൾ നിറഞ്ഞ് ഒഴുകി പട്ടണത്തിലെ വിവിധ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. നഗരസഭ മന്ദിരത്തിന് അടുത്തുള്ള പാർക്ക് വ്യൂ റോഡ് ഇന്നും വെള്ളക്കെട്ടിലായി. കനത്ത മഴയിൽ തളിയക്കോണത്ത് സ്റ്റേഡിയത്ത് പുറകിലുളള കുന്നിടിഞ്ഞത് 12 ഓളം വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്. കണ്ണമ്പുഴ ഫ്രാൻസിസിൻ്റെ വീടിൻ്റെ പുറക് വശത്തുള്ള കുന്നാണ് ഇടിഞ്ഞത്. അടുത്ത് തന്നെയുള്ള കുമ്പക്കേരി ഇന്ദിരയുടെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തളിയക്കോണത്ത് തന്നെ മഴയിൽ കിരമ്പത്തൂർ രാമൻ ഇളയതിൻ്റെ കിണർ ഇടിഞ്ഞിട്ടുണ്ട്.

Please follow and like us: