തൃശ്ശൂര്‍ ജില്ലയില്‍ 812 പേര്‍ക്ക് കൂടി കോവിഡ്, 1,304 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ 812 പേര്‍ക്ക് കൂടി കോവിഡ്, 1,304 പേര്‍ രോഗമുക്തരായി.

തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (16/10/2021) 812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,304 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,665 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,09,707 ആണ്. 5,02,202 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34% ആണ്.

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 805 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, 03 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 62 പുരുഷന്‍മാരും 68 സ്ത്രീകളും പത്ത് വയസ്സിനു താഴെ 24 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 134
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 179
സര്‍ക്കാര്‍ ആശുപത്രികളില്‍ – 127
സ്വകാര്യ ആശുപത്രികളില്‍ – 250
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 56

കൂടാതെ 4,107 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

1098 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 155 പേര്‍ ആശുപത്രിയിലും 943 പേര്‍ വീടുകളിലുമാണ്.

7,855 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,852 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,748 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 255 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 33,70,698 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
548 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,46,603 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 40 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ ഇതുവരെ 34,02,098 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,76,547 പേര്‍ ഒരു ഡോസ് വാക്സിനും, 11,25,551 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

Please follow and like us: