തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട്
തൃശൂർ: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചു കൊണ്ട് ഇന്ന് ഓറഞ്ച് അലേർട്ട്. കടൽ തീരത്തുള്ളവരും പുഴകളുടെ തീരത്ത് വസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ചാലക്കുടി ഭാഗത്ത് മഴ ആരംഭിച്ചതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.