ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന ആശാപ്രവർത്തക മരിച്ചു.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 17 ഉം മുരിയാട് 9 ഉം ആളൂർ പഞ്ചായത്തിൽ 7 ഉം പടിയൂരിൽ 1 ഉം പൂമംഗലത്ത് 4 ഉം കാറളത്ത് 3 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്. കാട്ടൂർ പഞ്ചായത്തിൽ ഇന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
നഗരസഭയിൽ കോവിഡ് ചികിൽസയിലായിരുന്ന ആശാ പ്രവർത്തക മരിച്ചു.നഗരസഭ ഒന്നാം വാർഡിൽ മൂർക്കനാട് കൊട്ടാടത്ത് വീട്ടിൽ കുമാരൻ്റെ ഭാര്യ ബിന്ദു (43) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ചികിൽസക്കിടയിൽ ന്യൂമോണിയയും ബാധിച്ചിരുന്നു. വിദ്യാർഥികളായ കൃഷ്ണേന്ദു, കൃഷ്ണവേണി എന്നിവർ മക്കളാണ്.ഇതോടെ നഗരസഭ പരിധിയിലെ കോവിഡ് മരണങ്ങളുടെ എണ്ണം നൂറായി.