കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും നിറുത്തലാക്കിയ തിരുവനന്തപുരം, കോട്ടയം സർവീസുകൾ ഈ മാസം 25 ന് പുനരാരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു;പട്ടണത്തിൽ നിന്നും നടത്തിയിരുന്ന സർവീസുകൾ നിറുത്തലാക്കിയെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി.

ഇരിങ്ങാലക്കുട: കെഎസ്ആർടിസി യുടെ ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും നിറുത്തലാക്കിയ തിരുവനന്തപുരം, കോട്ടയം സർവീസുകൾ ഒക്ടോബർ 25 ന് പുനരാരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുടയിൽ നിന്ന് നടത്തിയിരുന്ന സർവീസുകൾ നിറുത്തലാക്കിയെന്ന പ്രചരണം ശരിയല്ല. കോവിഡിൻ്റെ പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞപ്പോൾ താത്കാലികമായി നിറുത്തി വച്ച സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. മറ്റ് പട്ടണങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവധി ദിനങ്ങളിൽ ഇരിങ്ങാലക്കുടയിൽ നിന്ന് മലക്കപ്പാറയിലേക്ക് ആരംഭിച്ച രണ്ട് സ്പെഷ്യൽ സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേറ്റിംഗ് സെൻ്ററിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എടിഒ ടി കെ സന്തോഷ് അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ അമ്പിളി ജയൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, ഇൻസ്പെക്ടർ ഇൻ ചാർജ്ജ് പി അജിത്കുമാർ, സിപിഎം എരിയ സെക്രട്ടറി വി എ മനോജ്കുമാർ, കെഎ എസ്ആർടിസി ഇൻസ്പെക്ടർ ടി കെ കൃഷ്ണകുമാർ, സംഘടനാ പ്രതിനിധികളായ വി എം വിനുമോൻ, എഡ്വിൻ പെരേര, ടി വി നോഹ്, ജി ബി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: