ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ തിരുവോണഊട്ട് പുനരാരംഭിച്ചു; നിത്യ അന്നദാനത്തിനും തുടക്കമായി.

ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ തിരുവോണഊട്ട് പുനരാരംഭിച്ചു; നിത്യ അന്നദാനത്തിനും തുടക്കമായി.

ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി. ഉച്ചപൂജക്ക് ശേഷം 11.30 യോടെ തെക്കേ ഊട്ടുപ്പുരയിലാണ് തിരുവോണഊട്ടും നിത്യ അന്നദാനവും നടത്തുന്നത്. ദർശനത്തിന് ശേഷം ദേവസ്വം കൗണ്ടറിൽ നിന്നും ഭക്തജനങ്ങൾക്ക് ഇതിനായുള്ള കൂപ്പൺ നല്കും.ഐസിഎൽ ഫിൻകോർപ്പിൻ്റെ സാമ്പത്തികസഹായത്തോടെയാണ് ക്ഷേത്രത്തിൽ നിത്യ അന്നദാനം ആരംഭിക്കുന്നത്. ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി എൻ പി പി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി.ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ, രൂപത ബീഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം പി എൻ കബീർ മൗലവി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ്, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ, ഐടിയു ബാങ്ക് ചെയർമാൻ എം പി ജാക്സൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ,അഡ്വ ഡി ശങ്കരൻകുട്ടി, പി കെ പ്രസന്നൻ, മുൻ എഇഒ ബാലകൃഷ്ണൻ അഞ്ചത്ത്, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, അഡ്മിനിസ്ട്രേറ്റർ സുഗീത, ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: