നിക്ഷേപതട്ടിപ്പ്; കോടികൾ തട്ടിയെടുത്ത കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ; നിക്ഷേപകരിൽ ഭൂരിഭാഗവും മലയാളികളെന്ന് കൊരട്ടി പോലീസ്.

നിക്ഷേപതട്ടിപ്പ്; കോടികൾ തട്ടിയെടുത്ത കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ; നിക്ഷേപകരിൽ ഭൂരിഭാഗവും മലയാളികളെന്ന് കൊരട്ടി പോലീസ്.

ചാലക്കുടി: യൂണിവേഴ്സൽ ട്രേഡിങ്ങ് സൊലൂഷൻ കമ്പനിയിൽ നിക്ഷേപിക്കുന്ന പണം ഏതാനം മാസത്തിനകം ഇരട്ടിയായി തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയ കേസിലെ പ്രതി തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ഗൗതം രമേഷ് ( 32 ) എന്നയാളെ കൊരട്ടി സി ഐ ബി കെ അരുണും സംഘവും അറസ്റ്റ് ചെയ്തു.മുരിങ്ങൂർ സ്വദേശി പൊന്നോക്കിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നയാളിൽ നിന്നും 25 ലക്ഷം രൂപ തട്ടിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പു നടത്തി രേഖകൾ കണ്ടെത്തി പ്രതി ഗൗതം രമേഷിനെ റിമാന്റു ചെയ്തു. 2018 ഡിസംബർ 28 നാണ് ഉണ്ണികൃഷ്ണനിൽ നിന്നും പ്രതി 25 ലക്ഷം രൂപ ബാങ്ക് മുഖേന കൈപറ്റിയത് .ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പണം ഇരട്ടിയായി തിരിച്ചു തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതി തട്ടിപ്പു നടത്തിയത്. സമാന രീതിയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോയമ്പത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യുടിഎസ് കമ്പനി മാനേജിംഗ് ഡയറക്ടർ ആണെന്നാണ് നിക്ഷേപകരെ പ്രതി വിശ്വസിപ്പിച്ചിരുന്നത്.
തമിഴ് നാട്ടിലെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സെൻട്രൽ ക്രൈംബാഞ്ച് സംഘം അറസ്റ്റു ചെയ്ത ഗൗതം രമേഷ് സേലം സെൻട്രൽ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു.

ഇയാളുടെ നിക്ഷേപകരിൽ ഭൂരിഭാഗവും മലയാളികളാണ്.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ബിനാമി പേരിൽ കർണ്ണാടകയിലും, സേലത്തും കൃഷിസ്ഥലങ്ങൾ വാങ്ങുകയും മലേഷ്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ സുഖവാസ കേന്ദ്രങ്ങൾ സന്ദർശിച്ച് ആർഭാട ജീവിതം നയിക്കുകയാണ് തൻ്റെ രീതിയെന്ന് പ്രതി പോലീസിനോട് പറഞ്ഞു.സമാന രീതിയിൽ തട്ടിപ്പിനിരയായവരുണ്ടെങ്കിൽ ഉടനെ പോലീസിനെ സമീപിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ഷാജു എടത്താടൻ, സി കെ സുരേഷ് , സീനിയർ സി.പി ഒ മാരായ ഡേവീസ് പി ടി, നിതീഷ് കെ എം,, ജിനു എം എം എന്നിവരാണ് ഉണ്ടായിരുന്നത്.

Please follow and like us: