ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സഹകരണബാങ്കുകൾക്ക് മുൻപിൽ സഹകാരി ജാഗ്രത സമരങ്ങളുമായി ബിജെപി ; നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് പറയാൻ മന്ത്രി ആർ ബിന്ദു തയ്യാറാകണമെന്ന് അഡ്വ ബി ഗോപാലകൃഷ്ണൻ.
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിനെതിരെ നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പതിനാറ് സഹകരണ ബാങ്കുകളുടെ ഹെഡ് ഓഫീസുകൾക്ക് മുൻപിൽ ബിജെപി സഹകാരി ജാഗ്രത സമരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട നിയോക മണ്ഡലത്തിലെ എൽഡിഎഫും യുഡിഎഫും ഭരിക്കുന്ന 16 ഓളം പ്രധാന സർവ്വീസ് സഹകരണ ബാങ്കുകളിലേയും സഹകാരികളും പൊതുജനങ്ങളും ഇത്തരം തട്ടിപ്പുകൾക്കെതിരെ കൃത്യമായ ജാഗ്രത പുലർത്തണമെന്നും സഹകാരികളുടെ പണത്തിന് സർക്കാർ ഗ്യാരണ്ടി നൽകണമെന്നു മാവശ്യപ്പെട്ടുകൊണ്ടുള്ള സഹകാരി ജാഗ്രത സമരങ്ങളുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: ബി ഗോപാലകൃഷ്ണൻ നിർവഹിച്ചു. പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. സഹകാരികളുടെ പണം നഷ്ടപ്പെടില്ലെന്ന് പറയാൻ ഇരിങ്ങാലക്കുട എംഎൽ എയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ കൂടിയായ മന്ത്രി ആർ ബിന്ദു തയ്യാറാകണമെന്നും മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇതിന് തയ്യാറായില്ലെങ്കിൽ മന്ത്രിയെ തടയുന്നതടക്കമുള്ള ജനകീയ സമരങ്ങൾക്ക് ബി ജെ പി തയ്യാറാകുമെന്നും സഹകാരി ജാഗ്രത സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്,ജില്ല സെക്രട്ടറി കവിത ബിജു, മണ്ഡലം ജന: സെക്രട്ടറിമാരായ കെ സി വേണുമാസ്റ്റർ,ഷൈജു കുറ്റിക്കാട്ട്,സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം സെക്രട്ടറിമാരായ ഷാജൂട്ടൻ,അഖിലാഷ് വിശ്വനാഥൻ,മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ, ന്യൂനപക്ഷമോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്, കൗൺസിലർമാരായ ആർച്ച അനീഷ്, മായ അജയൻ,സരിത സുഭാഷ്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്തറ,മുനിസിപ്പൽ വൈസ് പ്രസിഡണ്ടുമാരായ ടി ഡി സത്യദേവ്, സന്തോഷ് കാര്യാടൻ, എന്നിവർ നേതൃത്വം നല്കി.ഇരിങ്ങാലക്കുട ഠാണാവിൽ ഐടിയു ബാങ്കിന് മുൻപിൽ നടന്ന സഹകാരി ജാഗ്രത സമരത്തിന് മുനിസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു.
കാട്ടൂർ സെന്ററിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി വിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പാറയിൽ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാറളം കിഴുത്താണിയിൽ പാർട്ടി കാറളം പഞ്ചായത്ത് പ്രസിഡണ്ട് രതീഷ് കുറുമാത്ത് അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.ആളൂർ വെസ്റ്റിൽ ആളൂർ പ്രസിഡണ്ട് രജേഷ് എ വി അദ്ധ്യക്ഷത വഹിച്ചു.കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്തറ ഉദ്ഘാടനം ചെയ്തു.
ആളൂർ കൊമ്പിടിയിൽ ജന: സെക്രട്ടറി ബിജു മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു
ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് ഷാജു കണ്ടംകുളത്തി ഉത്ഘാടനം ചെയ്തു. ആളൂർ ഈസ്റ്റിൽ പാർട്ടി ആളൂർ ഈസ്റ്റ് പ്രസിഡണ്ട്
സജിത്ത് പി പി അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റിയംഗം സുനിലൻ പീണിക്കൽ ഉദ്ഘാടനം ചെയ്തു. ആളൂർ സെന്ററിൽ പഞ്ചായത്ത് ജന: സെക്രട്ടറി ബിജു തൊപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷാജൂട്ടൻ ഉദ്ഘാടനം ചെയ്തു. വേളൂക്കരയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യാംജി മാടത്തിങ്കൽ ഉദ്ഘാടനം ചെയ്തു.പൂമംഗലം ബാങ്കിന് മുൻപിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ വി സൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. പടിയൂർ എടതിരിഞ്ഞിയിൽ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് മണ്ണായിൽ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ഷിയാസ് പാളയംകോട്ട് ഉദ്ഘാടനം ചെയ്തു. പാട്ടമാളി ജംഗ്ഷനിൽ മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ടി ഡി സത്യദേവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറി കെ സി വേണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു.