കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആറാം പ്രതിക്ക് ജാമ്യം.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആറാം പ്രതിക്ക് ജാമ്യം.

ത്യശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആറാം പ്രതി മൂർക്കനാട് പുന്നപ്പിള്ളി വീട്ടിൽ റെജി കെഅനിൽ ( 44) നു കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു .42 ദിവസമായി ജയിലിൽ കഴിയുകയായിരുന്നു പ്രതി .
തൃശൂർ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന കേസിൽ കരുവന്നൂർ സഹകരണ ബാങ്കിന്റെ കീഴിൽ പ്രവത്തിച്ചു വന്നിരുന്ന സൂപ്പർ മാർക്കറ്റിലെ കാഷ്യർ ആയി ജോലി ചെയ്ത്‌ വരവെ മറ്റു പ്രതികളുമായി ചേർന്നു 1 . 53 കോടി രൂപ വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്തു എന്നതായിരുന്നു ആറാം പ്രതിക്ക് എതിരെയുള്ള ആരോപണം.
ആറാം പ്രതി ക്ക്‌ വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വക്കേറ്റ് പി. വിജയഭാനു, പി.ആർ.ആനന്ദൻ എന്നിവർ ഹാജരായി. കരുവന്നൂർ ബാങ്ക്‌ കേസ്സിൽ ആദ്യമായാണു ഒരു പ്രതിക്കു ജാമ്യം കിട്ടുന്നത്

Please follow and like us: