ലഖിംപൂർ സംഭവങ്ങളിൽ പ്രതിഷേധിച്ച് കർഷകരുടെ കേന്ദ്രസർക്കാർ ഓഫീസ് ഉപരോധം;സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
ഇരിങ്ങാലക്കുട: കാർഷികവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച കർഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയതിലെ ഗൂഢാലോചനയിൽ പങ്കാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും,ദില്ലിയിലെ യു.പി.ഭവന് മുന്നിൽ പ്രതിഷേധിച്ച കിസാൻസഭ അഖിലേന്ത്യഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചും കേരള കർഷകസംഘം ആഹ്വാനം ചെയ്ത ‘മർദ്ദന പ്രതിഷേധദിനാചരണ’ത്തിന്റെ ഭാഗമായി കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി ഹെഡ്പോസ്റ്റ്ഓഫീസ് ഉപരോധിച്ചു.കർഷക സംഘം ഏരിയാസെക്രട്ടറി ടി.ജി.ശങ്കരനാരായണൻ സമരം ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി വി.ഹരിദാസ്,
കെ.വി.ജിനരാജദാസ്,എൻ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ,കെ.ജെ.ജോൺസൺ,കെ.എം.സജീവൻ,വി.കെ.മനോജ്,അജിത പീതാംബരൻ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.