കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാനസമ്മേളനത്തിൻ്റെ ഭാഗമായി ഒക്ടോബർ 14 ന് ഇരിങ്ങാലക്കുടയിൽ സെമിനാർ; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട: തൃശൂരിൽ ഒക്ടോബർ 17, 18 തീയതികളിൽ നടക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) 29-മത് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബർ 14 ന് ഇരിങ്ങാലക്കുടയിൽ ‘ സഹകരണ മേഖലയും ജീവനക്കാരും ‘ എന്ന വിഷയത്തിൽ മുകുന്ദപുരം താലൂക്ക് തല സെമിനാർ നടത്തുന്നു. വൈകീട്ട് 3ന് എസ്എൻ ക്ലബ് ഹാളിൽ നടക്കുന്ന സെമിനാർ സിപിഎം സംസ്ഥാനകമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ വി എ മനോജ്കുമാർ, കൺവീനർ ഇ ആർ വിനോദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ബി ജയപ്രകാശ് വിഷയാവതരണം നിർവഹിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ഓളം പേർ സെമിനാറിൽ പങ്കെടുക്കും. സംഘാടക സമിതി അംഗങ്ങളായ ടി വി ജിനൻ, എ വി ജയലാൽ, കെ ടി ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.