നിരന്തരമായ കോവിഡ് ചട്ടലംഘനങ്ങൾ ; ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്.
ഇരിങ്ങാലക്കുട: കോവിഡ്
പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹ
ചടങ്ങുകൾ നടത്തുകയും ഭക്ഷണം
വിളമ്പുകയും ചെയ്ത എംസിപി
കൺവെൻഷൻ സെന്ററിന്റെ
ലൈസൻസ് സസ്പെന്റ് ചെയ്ത്
ഉത്തരവ്.കേരള മുനിസിപ്പാലിറ്റീസ്
ആക്ട് പ്രകാരം നഗരസഭ
സെക്രട്ടറിയാണ് ഇത് സംബന്ധിച്ച്
ഉത്തരവിറക്കിയിരിക്കുന്നത്.2021 ഒക്ടോബർ 31 വരെയാണ് കൺവെൻഷൻ സെൻ്ററിന് പ്രവർത്തനാനുമതി നിഷേധിച്ചിരിക്കുന്നത്.
കൺവെൻഷൻ സെന്റർ
പ്രവർത്തിക്കുന്ന വാർഡ് 12 തീവ്ര
ലോക്ഡൗൺ പരിധിയിൽ ഉൾപ്പെട്ട
വേളയിൽ ജില്ലാ ഭരണകൂടത്തിന്റെ
ഉത്തരവ് ലംഘിച്ചും കൺവെൻഷൻ
സെന്ററിന്റെ പ്രവർത്തനം സംബന്ധിച്ച്
നഗരസഭയിൽ നിന്ന് നല്കിയ
അറിയിപ്പുകളും നോട്ടീസുകളും ലംഘിച്ച്
പ്രവർത്തിച്ചതിന്റെയും
അടിസ്ഥാനത്തിലാണ് നടപടിയെന്ന്
ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ
പകർപ്പ് ജില്ലാ ഭരണകൂടത്തിനും
കൺവെൻഷൻ സെന്റർ ലൈസൻസി
എം പി ജാക്സനും സർക്കിൾ
ഇൻസ്പെക്ടർക്കും നഗരസഭ
ഹെൽത്ത് സൂപ്രവൈസർക്കും
കൈമാറിയിട്ടുണ്ട്. കോവിഡ്
ലംഘനങ്ങളുടെ പേരിൽ ലൈസൻസ്
സസ്പെന്റ് ചെയ്യാൻ നഗരസഭക്ക്
അധികാരമില്ലെന്ന് നഗരസഭ ഭരണ
നേത്യത്വം വിശദീകരിച്ച് ദിവസങ്ങൾ
പിന്നിടുന്നതിന് മുമ്പാണ്
ഉത്തരവിറങ്ങിയിരുന്നത്. നിരന്തരമായ
കോവിഡ് ലംഘനങ്ങളുടെ പേരിൽ
കൺവെൻഷൻ സെന്ററിന്റെ പേരിൽ
നടപടി സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് വാർഡ് 12 കൗൺസിലർ
മാർട്ടിൻ ആലേങ്ങാടനും പ്രതിപക്ഷമായ
എൽഡിഎഫ് കൗൺസിലർമാരും
സിപിഐ ലോക്കൽ സെക്രട്ടറി കെ
എസ് പ്രസാദും അധികൃതർക്ക് പരാതി
നല്കിയിരുന്നു. വിഷയം ചർച്ച
ചെയ്യണമെന്ന് ആവശ്യപ്പെട്ട്
പ്രതിപക്ഷമായ എൽഡിഎഫും
ബിജെപി യും നല്കിയ കത്തുകളുടെ
അടിസ്ഥാനത്തിൽ വിളിച്ച അടിയന്തര
കൗൺസിലിൽ ലൈസൻസ് നിശ്ചിത
കാലയളവിലേക്ക് സസ്പെന്റ്
ചെയ്യണമെന്നും വിഷയത്തിൽ
വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യം
ഉയർന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ
നഗരസഭക്ക് അധികാരമില്ലെന്ന്
പറഞ്ഞ് അടിയന്തരയോഗം
ചെയർപേഴ്സൺ
പിരിച്ചുവിടുകയായിരുന്നു.