എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻഷൻ; കൗൺസിലിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ധാർമ്മികതയുടെ അടിസ്ഥാനത്തിൽ രാജി വയ്ക്കണമെന്ന് എൽഡിഎഫ്; ഭരണസമിതിക്ക് കൃത്യമായ നിർദ്ദേശം നല്കുന്നതിൽ സെക്രട്ടറിക്കും വീഴ്ച വന്നതായും വിമർശനം.
ഇരിങ്ങാലക്കുട: എംസിപി
കൺവെൻഷൻ സെന്ററിലെ കോവിഡ്
ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട്
മുനിസിപ്പൽ കൗൺസിലിനെയും
ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച നഗരസഭ
ചെയർപേഴ്സൻ ധാർമ്മികതയുടെ
പേരിൽ രാജി വയ്ക്കണമെന്ന്
എൽഡിഎഫ്. കോവിഡ്
ചട്ടലംഘനങ്ങളുടെ പേരിൽ
പകർച്ചവ്യാധി നിയമവും
ദുരന്തനിവാരണ നിയമവും മുനിസിപ്പൽ
ആക്ടം അനുസരിച്ച് എംസിപി യുടെ
ലൈസൻസ് സസ്പെന്റ് ചെയ്യണമെന്ന്
ആവർത്തിച്ച് കൗൺസിലിൽ
ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ
നഗരസഭക്ക് അധികാരമില്ലെന്ന്
ചെയർപേഴ്സൻ സോണിയ ഗിരി
പറയുകയായിരുന്നു. ലൈസൻസ്
സസ്പെന്റ് ചെയ്ത് കൊണ്ട് നഗരസഭ
സെക്രട്ടറി തന്നെ ഉത്തരവിറക്കിയ
സാഹചര്യത്തിൽ സ്വജനപക്ഷപാതവും
അധികാരദുർവിനിയോഗവും
ചെയർപേഴ്സൻ നടത്തിയെന്ന്
വ്യക്തമായിരിക്കുകയാണ്. വിഷയം
ഉയർന്ന് വന്ന ഘട്ടത്തിൽ കൗൺസിലിൽ
ഭരണനേത്യത്വം കൃത്യമായ
വിശദീകരണം തന്നിരുന്നുവെങ്കിൽ,
കൗൺസിൽ
കലുഷിതമാക്കുകയില്ലായിരുന്നുവെന്ന്
എൽഡിഎഫ് പാർലമെന്ററി പാർട്ടി
ലീഡർ അഡ്വ കെ ആർ വിജയ
മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തിൽ സെക്രട്ടറിയും
വ്യക്തമായ നിർദ്ദേശം ഭരണസമിതിക്ക്
നല്കിയില്ലെന്നും അഡ്വ കെ ആർ
വിജയ പറഞ്ഞു. എൽഡിഎഫ്
നേതാക്കളായ എം ബി രാജു മാസ്റ്റർ, കെ
എസ് പ്രസാദ്, എൽഡിഎഫ്
കൗൺസിലർമാർ എന്നിവരും ഒപ്പം
ഉണ്ടായിരുന്നു.