ഇരിങ്ങാലക്കുട മണ്ഡലത്തിൽ 108 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 17 ഉം വേളൂക്കരയിൽ 36 ഉം മുരിയാട് 20 ഉം പേർ പട്ടികയിൽ; വേളൂക്കര പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 108 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നഗരസഭയിൽ 17 ഉം കാറളത്ത് 2 ഉം വേളൂക്കരയിൽ 36 ഉം കാട്ടൂരിൽ 9 ഉം മുരിയാട് 20 ഉം ആളൂരിൽ 10 ഉം പടിയൂരിലും പൂമംഗലത്തും 7 പേർക്ക് വീതവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
വേളൂക്കര പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിട്ടത്തൂർ മാളിയേക്കൽ വീട്ടിൽ ജോസഫ് (83) ആണ് മരിച്ചത്. പ്ലമേനയാണ് ഭാര്യ. ഷേർലി, ഷാജൻ, ആൻസി എന്നിവർ മക്കളും പരേതനായ ജോസ്, ലിഷ, ഡേവിസ് എന്നിവർ മരുമക്കളുമാണ് .