ചാലക്കുടി പോട്ടയിൽ വൻ കഞ്ചാവ് വേട്ട; 181 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മൂന്ന് പേർ പിടിയിൽ.

 

ചാലക്കുടി പോട്ടയിൽ വൻ കഞ്ചാവ്
വേട്ട; 181 കിലോ കഞ്ചാവ്
പിടിച്ചെടുത്തു; എറണാകുളം സ്വദേശികളായ മൂന്ന് പേർ പിടിയിൽ.o

ചാലക്കുടി:ആന്ധ്രയിൽ നിന്നും
വില്പനക്കായി കൊണ്ടുവന്ന 181 കിലോ
കഞ്ചാവ് തൃശൂർ റൂറൽ ജില്ലാ പോലീസ്
മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ
നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും
ചാലക്കുടി പോലീസും ചേർന്ന് പിടികൂടി.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ
മാർഗങ്ങളിലൂടെ കേരളത്തിലേക്ക്
കഞ്ചാവ് തുടങ്ങിയ ലഹരിസാധനങ്ങൾ
വൻതോതിൽ എത്തുന്നുണ്ടെന്ന്
വിവരത്തെതുടർന്ന് സംസ്ഥാന
പൊലീസ് മേധാവി
കർശനനിരീക്ഷണത്തിന് നിർദേശം
നൽകിയിരുന്നു. ഇതിനെത്തുടർന്ന് തൃശ്ശൂ
ർ റേഞ്ച് ഡി.ഐ. ജി. എ അക്ബർ
ഐപിഎസി ന്റെ പ്രത്യേക
നിർദേശപ്രകാരം തൃശ്ശൂർ ജില്ലാ പോലീസ്
മേധാവി ജിപൂങ്കുഴലി ഐപി എസ് ന്റെ
മേൽനോട്ടത്തിൽ തൃശൂർ റൂറൽ ജില്ലാ
ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിൽ
തുടർച്ചയായ നിരീക്ഷണത്തിന് ശേഷം
സംശയമുള്ള വാഹനങ്ങൾ
നിരന്തരമായി പരിശോധിച്ചതിൽ
നിന്നുമാണ് കഞ്ചാവ്
കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങൾ
മനസിലായത്. മാരുതി സ്വിഫ്റ്റ്
കാറിലാണ് പ്രതികൾ 181 കിലോ
കഞ്ചാവ് കൊണ്ടുവന്നത്.
വാഹനം ചാലക്കുടി പോട്ടയിൽ
എത്തിയപ്പോൾ പോലീസ് സംഘം
കഞ്ചാവുമായി പ്രതികളായ
എറണാകുളം മാടവന കൊല്ലംപറമ്പിൽ
സനൂപ് (23), എറണാകുളം കളമശ്ശേരി
ചെറുപറമ്പിൽ സാദിക്ക് (27
എറണാകുളം മാടവന പട്ടത്താനം വീട്ടിൽ
വിഷ്ണു (25)
എന്നിവരെ തൃശൂർ റൂറൽ ജില്ലാ ക്രൈം
ബ്രാഞ്ച് ഡിവൈഎസ് പി ഷാജ്
ജോസ്.സി, ചാലക്കുടി ഡിവൈഎസ്പി
സന്തോഷ് സി ആർ, ചാലക്കുടി സി ഐ
കെ എസ് സന്ദീപ്, കൊരട്ടി സി ഐ ബി
കെ അരുൺ, തൃശൂർ റൂറൽ ജില്ലാ
ക്രൈം ബ്രാഞ്ച് എസ് ഐ മുഹമ്മദ്
റാഫി എം പി,ചാലക്കുടി എസ് ഐ
സാജൻ എം എസ്, ഡാൻസാഫ് ടീം
അംഗങ്ങളായ എഎസ്ഐ
ജയകൃഷ്ണൻ പി.പി,ജോബ്.സി.എ.
സൂരജ്. വി ദേവ്,ലിജു ഇയ്യാനി,മിഥുൻ
കൃഷ്ണ, സിപി ഒ ഷറഫുദ്ദീൻ, മാനുവൽ,
കൊരട്ടി പോലീസ് സ്റ്റേഷനിലെ
ഉദ്യോഗസ്ഥരായ രഞ്ജിത്, സജീഷ്,
ജിബിൻ, തൃശൂർ റൂറൽ സൈബർ സെൽ
ഉദ്യോഗസ്ഥനായ പ്രജിത്
എന്നിവർ ചേർന്ന് അറസ്റ്റ്
ചെയ്തത്.ചാലക്കുടി പോലീസ് സ്റ്റേഷൻ
എസ്ഐ മാരായ സജി വർഗീസ്,
ഡേവിസ്, എഎസ്ഐ മാരായ
ഷിബു, രാജൻ എം എസ്,
ഉദ്യോഗസ്ഥരായ പ്രശാന്ത്, അഭിലാഷ്,
അലി, രൂപേഷ്, നിഖിൽ, മാനുവൽ
എന്നിവരും അന്വേഷണ സംഘത്തിൽ
ഉണ്ടായിരുന്നു.
പിടികൂടിയ കഞ്ചാവ് ആന്ധ്രാ പ്രദേശിൽ
നിന്നും കേരളത്തിൽ എറണാകുളം
ജില്ലയിലേക്ക് മൊത്തവിതരണത്തിന്
വേണ്ടി കൊണ്ടുവന്നതാണ് എന്നാണ്
പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.
കഞ്ചാവിന്റെ ഉറവിടത്തിനെ കുറിച്ചും
പ്രതികൾക്ക് ഇതിനുവേണ്ടി
സാമ്പത്തിക സഹായം ചെയ്തവരെയും
പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങി
വിൽക്കുന്നവരെയും കുറിച്ചും
അന്വേഷിച്ചു വരുന്നുണ്ട്.
ആന്ധ്രയിൽ നിന്നും കർണാടകയിൽ
നിന്നും പച്ചക്കറികളും, ഫൂട്സും
കൊണ്ടുവരുന്ന വ്യാജേനയാണ്
വാഹനങ്ങളിൽ കഞ്ചാവ് കടത്തുന്നത്.

Please follow and like us: