സൗജന്യ കുളമ്പുരോഗ പ്രതിരോധ
കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി.
ഇരിങ്ങാലക്കുട:ദേശീയ മൃഗരോഗ
നിയന്ത്രണ പദ്ധതി
സൗജന്യ കുളമ്പുരോഗ പ്രതിരോധ
കുത്തിവെപ്പ് രണ്ടാം ഘട്ടം തൃശ്ശൂർ
ജില്ലയിൽ ആരംഭിച്ചു. ഒക്ടോബർ 6
മുതൽ നവംബർ 3 വരെ നീണ്ടു
നിൽക്കുന്ന പ്രവർത്തനങ്ങളുടെ ജില്ലാ
തല ഉദ്ഘാടനം വേളൂക്കര പഞ്ചായത്ത്
ഹാളിൽ വെച്ച് ജില്ല പഞ്ചായത്ത്
പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ
നിർവഹിച്ചു. ചടങ്ങിൽ വേളൂക്കര
പഞ്ചായത്ത് പ്രസിഡന്റ് കെ എസ്
ധനീഷ് അധ്യക്ഷത വഹിച്ചു. മൃഗരോഗ
നിയന്ത്രണ വിഭാഗം ജില്ല കോർഡിനേറ്റർ
ഡോ.ഉഷാറാണി , ജില്ല മൃഗ സംരക്ഷണ
ഓഫീസർ ഡോ ഒ.ജി സുരജ ,വേളൂക്കര
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാൻ ബിബിൻ ബാബു
തുടിയത്ത് , ഡെപ്യൂട്ടി ഡയറക്ടർ
മാരായ ഡോ രഞ്ജി ജോൺ ,ഡോ പി സി
പദ്മജ,റാഫി പോൾ,താലൂക്ക്
കോർഡിനേറ്റർ ഡോ
വാസുദേവൻ ,ജില്ലാ എ.ഡി. സി.പി ഡോ
രജിത,വെറ്ററിനറി സർജൻ ഡോ പി എം8
മഞ്ജു എന്നിവർ സംസാരിച്ചു. ജില്ലയിലെ
മുഴുവൻ കന്നുകാലികളെയും
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്
വിധേയമാക്കും.ലൈവ് സ്റ്റോക്ക്
ഇൻസ്പെക്ടർമാരുടെ
നേതൃത്വത്തിലുള്ള 158 സ്ക്വാഡുളാണ്
തൃശൂർ ജില്ലയിലെ കർഷകരുടെ
ഭവനങ്ങൾ സന്ദർശിച്ചു
കന്നുകാലികൾക്ക് കുത്തിവെപ്പ്
നൽകുന്നത് രോഗ പ്രതിരോധത്ത
പോലെ പ്രധാനമാണ് ഇൻഷുറൻസ്
പരിരക്ഷ.ആകസ്മികമായി
ഉണ്ടായേക്കാവുന്ന നഷ്ടം കർഷകർക്ക്
സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതിനാൽ
എല്ലാ കർഷകരും തങ്ങളുടെ വളർത്തു
മൃഗങ്ങളെ ഇൻഷുർ ചെയ്യേണ്ടതിന്റെ
ആവശ്യകത ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് യോഗത്തിൽ ഓർമിപ്പിച്ചു.