ഇരിങ്ങാലക്കുട മണ്ഡലത്തിൽ 102 പേർക്ക് കൂടി കോവിഡ്;നഗരസഭയിൽ 22 ഉം പടിയൂരിൽ 29 ഉം പേർ പട്ടികയിൽ; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 102 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 22 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.307 പേരാണ് നിലവിൽ നഗരസഭയിൽ കോവിഡ് ചികിൽസയിലുള്ളത്. പൂമംഗലത്ത് 13ഉം കാറളത്ത് 3 ഉം കാട്ടൂരിൽ 2 ഉം വേളൂക്കരയിൽ 16 ഉം ആളൂരിൽ 10 ഉം പടിയൂരിൽ 29 ഉം മുരിയാട് പഞ്ചായത്തിൽ 7 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുറവൻകാട് കാരേക്കാട്ട് വീട്ടിൽ നാരായണൻനായർ ഭാര്യ ജാനകിയമ്മ (93) ആണ് മരിച്ചത്. താലൂക്ക് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാജലക്ഷ്മി മകളും പരേതനായ പ്രഭാകരൻ മരുമകനുമാണ്.