യുപിയിലെ കർഷക കൂട്ടക്കൊലയിൽ
പ്രതിഷേധവുമായി എഐവൈഎഫ്.
ഇരിങ്ങാലക്കുട: യുപി നടന്ന കർഷക
കൂട്ടക്കൊലയിൽ പ്രതിഷേധവുമായി
എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ പട്ടണത്തിൽ
പ്രകടനം. ആഭ്യന്തര സഹമന്ത്രിയുടെ
മകന്റെ നേതൃത്വത്തിൽ തന്നെ വാഹനം
ഇടിച്ചുകയറ്റി കർഷകരെ
കൊലപ്പെടുത്തിയത് ഭരണകൂടത്തിന്റെ
പിന്തുണയോടെ ആർഎസ്എസിന്റെ
അജണ്ട നടപ്പാക്കുകയാണെന്ന് സമരം
ഉദ്ഘാടനം ചെയ്തുകൊണ്ട്
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി
അംഗം കെ സി ബിജു പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറി പി
മണി, എഐടിയുസി മണ്ഡലം സെക്രട്ടറി
കെ കെ ശിവൻ, എഐവൈഎഫ് ജില്ലാ
എക്സിക്യൂട്ടീവ് അംഗം എ എസ്
ബിനോയ് നഗരസഭ കൗൺസിലർ
അഡ്വ: ജിഷ ജോബി എന്നിവർ
സംസാരിച്ചു.
എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട്
പി എസ് കൃഷ്ണകുമാറിന്റെ
അധ്യക്ഷനായിരുന്നു.മണ്ഡലം സെക്രട്ടറി
ടി വി വിബിൻ സ്വാഗതവും,മണ്ഡലം
ജോ:സെക്രട്ടറി പി എസ് ശ്യാംകുമാർ
നന്ദിയും പറഞ്ഞു.മണ്ഡലം
സഹഭാരവാഹികളായ പി ആർ
അരുൺ, വിഷ്ണശങ്കർ,
എക്സിക്യൂട്ടീവ് അംഗങ്ങളായ മിഥുൻ
പോട്ടക്കാരൻ ഗാവരേഷ് എന്നിവർ
സമരത്തിന് നേതൃത്വം നല്കി.