സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി കടന്ന് കളഞ്ഞ പാലക്കാട് സ്വദേശിയായ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ; പരിശോധിച്ചത് തൃശൂർ മുതൽ എറണാകുളം വരെയുള്ള ക്യാമറകൾ.

സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി
കടന്ന് കളഞ്ഞ പാലക്കാട് സ്വദേശിയായ
പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ
പിടിയിൽ; പരിശോധിച്ചത് തൃശൂർ
മുതൽ എറണാകുളം വരെയുള്ള
ക്യാമറകൾ.

ഇരിങ്ങാലക്കുട: നടവരമ്പ് പള്ളിക്കു
സമീപം വച്ച് രാത്രി സ്കൂട്ടർ
യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി
നിറുത്താതെ പോയ കാർ പോലീസ്
കണ്ടെത്തി. പ്രതിയെ അറസ്റ്റു ചെയ്തു.
പാലക്കാട് പട്ടാമ്പി വാടാനംകുറിശ്ശി
സ്വദേശി പരപ്പള്ളിയാലിൽ അരീഷ് (25
വയസ്സ്) ആണ് അറസ്റ്റിലായത്.
ഇയാളുടെ സുഹൃത്തിന്റേതാണ് കാർ.
എറണാകുളത്ത് ബന്ധുവീട്ടിൽ
പോകുമ്പോൾ ഇക്കഴിഞ്ഞ സെപ്റ്റംബർ
എട്ടാം തിയ്യതി രാത്രി എട്ടു
മണിയോടെയാണാണ്
കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്.
അതിവേഗതയിൽ തൃശൂർ ഭാഗത്തു
നിന്നും മറ്റൊരു വാഹനത്തെ
മറികടന്നെത്തിയ കാർ ഇരിങ്ങാലക്കുട
ഭാഗത്തേക്ക് വരികയായിരുന്ന ഊരകം
സ്വദേശി മുളങ്ങാട്ട് ആനന്ദ് കൃഷ്ണന്റെ
സ്കൂട്ടറിൽ ഇടിച്ചു
വീഴ്ത്തുകയായിരുന്നു. ഇടിയുടെ
ആഘാതത്തിൽ ആനന്ദ് റോഡിലേക്ക്
തെറിച്ചു വീണു. കാറിനു പിന്നാലെ വന്ന
വാഹനങ്ങൾക്ക് വേഗത കുറവായതും
കയറ്റവും ആയതാണ് കൂടുതൽ
അത്യാഹിതം ഒഴിവായത്. റോഡിൽ
വീണ് ദേഹമാസകലം ഗുരുതര
പരുക്കേറ്റ ഇയാളുടെ കൈ ഞെരമ്പ്
അറ്റുപോവുകയും ചെയ്തിരുന്നു.ഇത്
വഴി വന്ന മറ്റു യാത്രക്കാർ ഉടനെ
ആശുപത്രിയിൽ എത്തിച്ചതാണ്
തുണയായത്. ജോലി കഴിഞ്ഞ്
വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം
ഉണ്ടായത്. യാത്രക്കാർ നൽകിയ
സൂചനകളും ഇടിച്ച കാറിന്റെ റോഡിൽ
വീണു കിടന്ന ഭാഗങ്ങളും സി.സി.ടി.വി
ദൃശ്യങ്ങളുമാണ് കാർ കണ്ടെത്താൻ
പോലീസിന് സഹായകമായത്.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.
ബാബു കെ.തോമസ്, ഇൻസ്പെക്ടർ
എസ്.പി.സുധീരൻ എന്നിവരുടെ
നേതൃത്വത്തിൽ പോലീസ് സംഘം തൃശൂർ
മുതൽ എറണാകുളം വരെയുള്ള
നൂറ്റമ്പതോളം സി.സി.ടി. ദൃശ്യങ്ങൾ
പരിശോധിച്ച് ഉറപ്പു വരുത്തിയും
അടർന്നു വീണ കാറിന്റെ ഭാഗങ്ങൾ വച്ചു
അന്വേഷണം നടത്തിയുമാണ് കാർ
കണ്ടെത്തി പ്രതിയെ പിടികൂടിയത്.
സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന്
വാഹനത്തിന്റെ മോഡൽ
മനസ്സിലാക്കിയ പോലീസ് എറണാകുളം
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ
വാഹനങ്ങളുടെ രേഖകളാണ്
പരിശോധിച്ചത്. തന്റെ കാറിടിച്ച്
റോഡിൽ വീണയാളെ പ്രഥമ ചികിത്സ
പോലും നൽകാൻ നിൽക്കാതെ
കാറുമായി കടന്നു കളഞ്ഞ
പ്രതിക്കെതിരെ ശക്തമായ നടപടിയാണ്
പോലീസ് കൈക്കൊണ്ടത്. എസ്.ഐ.
കെ.ഷറഫുദ്ദീൻ, സീനിയർ
സി.പി.ഒ.മാരായ കെ.വി.ഉമേഷ്,
ഷിജിൻനാഥ്, കെ.എസ്. ഉമേഷ്,
ഇ.എസ്.ജീവൻ, ജയപ്രകാശ്, സോണി
സേവ്യർ എന്നിവരാണ് പോലിസ്
സംഘത്തിൽ ഉണ്ടായിരുന്നത്

Please follow and like us: