മതേതരത്വ-വിദ്യാർഥിപക്ഷ
മൂല്യങ്ങൾക്ക് കരുത്ത് പകരുമെന്ന
പ്രഖ്യാപനവുമായി കെഎസ് യു നേത്യത്വ
സംഗമം.
ഇരിങ്ങാലക്കുട: ജനാധിപത്യ-
മതേതരത്വ-വിദ്യാർത്ഥിപക്ഷ
മൂല്യങ്ങൾക്ക് കരുത്തു പകരുമെന്ന
പ്രഖ്യാപനവുമായി
കെ എസ് യു ഇരിങ്ങാലക്കുട
നിയോജകമണ്ഡലം കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ ദിശ-2021
നേതൃത്വ സംഗമം. കെ പി സി സി
നിർവാഹക സമിതി അംഗം എം പി
ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. കെ
എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്
റൈഹാൻ ഷഹീർ അധ്യക്ഷത വഹിച്ചു.
കെഎസ് യു തൃശ്ശൂർ ജില്ലാ പ്രസിഡന്റ്
മിഥുൻ മോഹൻ മുഖ്യ പ്രഭാഷണം
നടത്തി. ബ്ലോക്ക് കോൺഗ്രസ്
പ്രസിഡന്റ് ടി വി ചാർളി മുഖ്യാതിഥി
ആയിരുന്നു. ഡിസിസി ജനറൽ
സെക്രട്ടറി സതീഷ് വിമലൻ,
ഇരിങ്ങാലക്കുട ടൗൺ മണ്ഡലം
പ്രസിഡന്റ് ജോസഫ് ചാക്കോ, കെഎസ്
യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്
സറൂഖ്, ജില്ലാ സെക്രട്ടറി ഫായിസ്
മുത്തുവട്ടൂർ എന്നിവർ പ്രസംഗിച്ചു.
ഐസക് സാബു സ്വാഗതവും ഗിഫ്സൺ
ബിജു നന്ദിയും പറഞ്ഞു