ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് കേസുകൾ കുറയുന്നു; ഇന്ന് സ്ഥിരീകരിച്ചത് 76 പേർക്ക്; ആളൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് കേസുകളിൽ കുറവ്. ഇന്ന് 76 പേർക്ക് മാത്രമാണ് മണ്ഡലത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നഗരസഭയിലും ആളൂർ പഞ്ചായത്തിലും 11 പേർ വീതവും കാട്ടൂരിൽ 5 ഉം വേളൂക്കരയിൽ 7 ഉം മുരിയാട് 30 ഉം പടിയൂരിൽ 3 ഉം പൂമംഗലത്ത് 7 ഉം കാറളത്ത് 2 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.
ആളൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വല്ലക്കുന്ന് കോക്കാട്ട് ലോനപ്പൻ മകൻ പോൾസൺ (60) ആണ് മരിച്ചത്. ലിജിയാണ് ഭാര്യ. ധന്യ, ഐശ്വര്യ എന്നിവർ മക്കളാണ്