ആയിരങ്ങൾക്ക് ആശ്രയമായി എടതിരിഞ്ഞിയിൽ ജനസേവനകേന്ദ്രം; നീതി ആയോഗിലൂടെ അധികാംരവികേന്ദ്രീകരണത്തിൻ്റെ ഗുണങ്ങൾ നിഷേധിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മന്ത്രി കെ രാജൻ.

ആയിരങ്ങൾക്ക് ആശ്രയമായി എടതിരിഞ്ഞിയിൽ ജനസേവനകേന്ദ്രം; നീതി ആയോഗിലൂടെ  അധികാരവികേന്ദ്രീകരണത്തിൻ്റെ ഗുണങ്ങൾ നിഷേധിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മന്ത്രി കെ രാജൻ.

ഇരിങ്ങാലക്കുട: നീതി ആയോഗിലൂടെ കേന്ദ്രീക്യത ആശയങ്ങൾ അടിച്ചേല്പിക്കാനും വികേന്ദ്രീകരണത്തിൻ്റെ ഗുണങ്ങൾ ജനങ്ങൾക്ക് നിഷേധിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ.എടതിരിഞ്ഞി ചെട്ടിയാൽ സെൻ്ററിലുള്ള വി വി രാമൻ ജനസേവന കേന്ദ്രത്തിൻ്റെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിൻ്റെ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ നൂറ് ദിവസത്തിനുള്ളിൽ ഒന്നരലക്ഷത്തോളം കുടുംബങ്ങളെ ബിപിഎൽ കാർഡിൻ്റെ ഉടമസ്ഥരാക്കാനും 13530 പേരെ ഭൂമിയുടെ ഉടമകളാക്കാ മാറ്റാനും ലൈഫ് മിഷനിൽ ഉൾപ്പെടുത്തി 10,000 പേർക്ക് വീടുകൾ നിർമ്മിച്ച് നല്കാനും രണ്ടാം എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ഭൂപരിഷ്കരണനടപടികൾ പുനർവായനക്ക് വിധേയമാക്കേണ്ടതുണ്ട്. ഭൂരഹിതരില്ലാത്ത കേരളം എന്ന നേട്ടം അഞ്ച് വർഷത്തിനുള്ളിൽ കൈവരിക്കുമെന്നും ഇതിൻ്റെ മുന്നോടിയായുള്ള ഡിജിറ്റൽ റീസർവ്വേ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ജനസേവന കേന്ദ്രം ചെയർമാൻ പി മണി അധ്യക്ഷനായിരുന്നു. ക്രിമിനോളജിയിൽ റാങ്ക് നേടിയ പി എൻ സന്ദീപ്, എം എസ് സി ബയോടെക്നോളയിൽ റാങ്ക് നേടിയ ഗ്രീഷ്മ രാജേഷ്, എൽഎൽബി ബിരുദം നേടിയ മഹിത അനിൽകുമാർ എന്നിവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും യൂത്ത് ഫോഴ്സിൻ്റെ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ, സേവന കേന്ദ്രം കൺവീനർ കെ വി രാമകൃഷ്ണൻ,കെ ശ്രീകുമാർ, എൻ കെ ഉദയപ്രകാശ്, കെ സി ബിജു, കെ എസ് രാധാകൃഷ്ണൻ, വി ആർ രമേശ്, സുധ ദിലീപ്, ടി വി വിബിൻ, വിഷ്ണുശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: