കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; കുറ്റവാളികൾ
സർക്കാർ തണലിൽ – തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക്
തട്ടിപ്പിലെ കുറ്റവാളികൾക്ക് സർക്കാർ
സംരക്ഷണവും തണലും
നൽകുകയാണെന്ന് കേരള കോൺഗ്രസ്
ഡെപ്യൂട്ടി ചെയർമാൻ തോമസ്
ഉണ്ണിയാടൻ പറഞ്ഞു. കരുവന്നൂർ ബാങ്ക്
തട്ടിപ്പിൽ സർക്കാർ കാണിക്കുന്ന
നിസ്സംഗതയിൽ പ്രതിഷേധിച്ച് കേരള
കോൺഗ്രസ് നിയോജക മണ്ഡലം
കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിൽ കുറ്റക്കാരായ മുഴുവൻ
പേരെയും പ്രതികളാക്കുന്നതിനോ
പ്രതികളാക്കിയവരെ അറസ്റ്റ്
ചെയ്യുന്നതിനോ ഇതുവരെയും
പൊലീസിന് സാധിച്ചിട്ടില്ല.
നിക്ഷേപകർക്ക് പണം ലഭ്യമാക്കാൻ
സർക്കാർ അടിയന്തിര നടപടി
സ്വീകരിക്കണമെന്നും ഉണ്ണിയാടൻ
ആവശ്യപ്പെട്ടു. പ്രസിഡന്റ് റോക്കി
ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്,
സംസ്ഥാന ജനറൽ സെക്രട്ടറി മിനി
മോഹൻദാസ്,നഗരസഭ ഉപാധ്യക്ഷൻ
പി.ടി.ജോർജ്, കൗൺസിലർ ഫൈനി
എബിൻ,സംസ്ഥാന സമിതിയംഗം
സിജോയ് തോമസ്, സേതുമാധവൻ,
പി.എൽ.ജോർജ്, എൻ.ഡി.പോൾ,
വിനോജ് പല്ലിശ്ശേരി, തുഷാര, അജിത
എന്നിവർ പ്രസംഗിച്ചു.