2021 ലെ തൃപ്പേക്കുളം പുരസ്ക്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻമാരാർ അർഹനായി;ത്യപ്പേക്കുളം ജന്മശതാബ്ദി ആഘോഷങ്ങൾ ഒക്ടോബർ 4 ന് ആരംഭിക്കും.
ഇരിങ്ങാലക്കുട: 2021 ലെ തൃപ്പേക്കുളം പുരസ്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻ മാരാർ അർഹനായി. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പല്ലാവൂർ സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 ന് വൈകീട്ട് 5.30 ന് ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ നടക്കുന്ന തൃപ്പേക്കുളം അച്യുതമാരാരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പത്മശ്രീ പെരുവനം കുട്ടൻമാരാർ സമർപ്പിക്കും.കേരളകലാമണ്ഡലം വൈസ് – ചാൻസലർ ഡോ. ടി കെ നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യമെന്ന് സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ്, സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ ക്ഷേത്രം തന്ത്രി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് ജന്മശതാബ്ദി ദീപപ്രോജ്ജ്വലനം നിർവഹിക്കും. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷത വഹിക്കും. വൈസ് -പ്രസിഡണ്ട് മൂർക്കനാട് ദിനേശൻ വാര്യർ, ജോയിൻ്റ് സെക്രട്ടറി പി എ അനിൽകുമാർ,കമ്മിറ്റി അംഗം നീരജ് മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.