ഇരിങ്ങാലക്കുട മണ്ഡലത്തിൽ 115 പേർക്ക് കൂടി കോവിഡ്; നഗരസഭയിലും കാട്ടൂരിലും 36 പേർ വീതം പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലും രണ്ട് കോവിഡ് മരണങ്ങളും.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 115 പേർക്ക് കൂടി കോവിഡ്; നഗരസഭയിലും കാട്ടൂരിലും 36 പേർ വീതം പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 115 പേർക്ക് കൂടി കോവിഡ് .നഗരസഭയിലും കാട്ടൂർ പഞ്ചായത്തിലും 36 പേർക്ക് വീതവും കാറളത്ത് 7 ഉം മുരിയാട് 4 ഉം ആളൂരിൽ 13 ഉം പടിയൂരിൽ 5 ഉം വേളൂക്കരയിൽ 8 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.
നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി തെക്കേക്കര വീട്ടിൽ കൊച്ചപ്പൻ ഭാര്യ വെറോണിക്ക (84) ആണ് മരിച്ചത്. ബിജു, ബിന്ദു എന്നിവർ മക്കളും സിമി, ജോൺസൻ എന്നിവർ മരുമക്കളുമാണ്.
ആളൂർ പഞ്ചായത്തിൽ കല്ലേറ്റുംങ്കര പീടികതുണ്ടിയിൽ വീട്ടിൽ ജോസഫ് (70) ആണ് മരിച്ചത്. സിസിലിയാണ് ഭാര്യ. ഫാ തേജസ്സ്, ഓജസ്സ്, ഷീജസ്സ് എന്നിവർ മക്കളും നാണി, ഷീജോ എന്നിവർ മരുമക്കളുമാണ്.

Please follow and like us: