ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 43 പേർ പട്ടികയിൽ; നഗരസഭയിലും പടിയൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 43 പേർക്ക്. കാറളത്ത് 8 ഉം കാട്ടൂരിൽ 2 ഉം മുരിയാട് 14 ഉം ആളൂരിൽ 18 ഉം പടിയൂരിൽ 11 ഉം പൂമംഗലത്ത് 6ഉം വേളൂക്കരയിൽ 25 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.
നഗരസഭയിലും പടിയൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരസഭയിൽ കരുവന്നൂർ ചന്ദ്രനിവാസിൽ രാമചന്ദ്രമേനോൻ്റെ ഭാര്യ രത്നവല്ലി ( 62 ) ആണ് മരിച്ചത്. ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രോഹിണി മകളും സുജൻദാസ് മരുമകനുമാണ്.
പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി പോത്താനിയിൽ തേവർപ്പുരക്കൽ പ്രകാശൻ ഭാര്യ പ്രജിത (49) ആണ് മരിച്ചത്. പ്രജീഷ, സ്നേഹ എന്നിവർ മക്കളും ജിജു മരുമകനുമാണ്.