എംസിപി കൺവെൻഷൻ സെന്ററിന്റെ
കോവിഡ് ലംഘനങ്ങൾ ; പ്രതിഷേധ
മാർച്ചുമായി എഐവൈഎഫ്; പാർട്ടി
നേതാവിന് വേണ്ടി ഭരണ നേത്യത്വം
കോവിഡ് ചട്ടലംഘനങ്ങൾക്ക് കൂട്ട്
നില്ക്കുകയാണെന്ന് ആരോപണം.
ഇരിങ്ങാലക്കുട: കോവിഡ്
മാനദണ്ഡങ്ങൾ ലംഘിച്ച്
പ്രവർത്തിക്കുന്ന എം സി പി
കൺവെൻഷൻ സെന്ററിന് കൂട്ട്
നിൽക്കുന്ന മുനിസിപ്പൽ
ഭരണാധികാരികൾക്കെതിരെ
എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലേക്ക്
പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ മാർച്ച് സിപിഐ
ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി
പി.മണി ഉദ്ഘാടനം ചെയ്തു.
സർക്കാരുകൾ നിർദ്ദേശിക്കുന്ന
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
കൃത്യമായി നടപ്പാക്കേണ്ട നഗരസഭ
ഭരണസമിതി തങ്ങളുടെ പാർട്ടി
നേതാവിന് വേണ്ടി കോവിഡ്
മാനദണ്ഡങ്ങൾ ലംഘിക്കാൻ കൂട്ട്
നിൽക്കുന്നത് ഈ നാട്ടിലെ
ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും
പി.മണി അഭിപ്രായപ്പെട്ടു.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി
അംഗം കെ സി. ബിജു, സിപിഐ ടൗൺ
ലോക്കൽ സെക്രട്ടറി കെ എസ്. പ്രസാദ്
എന്നിവർ പ്രസംഗിച്ചു. എഐവൈഎഫ്
ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനോയ്
ഷബീർ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ
മണ്ഡലം സെക്രട്ടറി ടി വി. വിബിൻ,
മണ്ഡലം കമ്മിറ്റി അംഗം കെ.പി
കണ്ണൻ,മണ്ഡലം എക്സിക്യൂട്ടീവ്
അംഗങ്ങളായ സുനിൽകുമാർ,
ഷാഹിൽ, സ്വപ്ന നെജിൻ, നഗരസഭ
കൗൺസിലർമാരായ രാജി
കൃഷ്ണകുമാർ, ഷെല്ലി വിൽസൺ
എന്നിവർ സമരത്തിന് നേതൃത്വം നൽകി.