എടത്തിരുത്തിയിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ വീട് കയറി ആക്രമണം; അക്രമികൾ ബൈക്കുകൾ തകർത്തു; അക്രമണം നടന്നത് കാട്ടൂർ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ.

എടത്തിരുത്തിയിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ വീട് കയറി ആക്രമണം; അക്രമികൾ ബൈക്കുകൾ തകർത്തു; അക്രമണം നടന്നത് കാട്ടൂർ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ.

കയ്പമംഗലം:എടത്തിരുത്തി മുനയത്ത്
മാരകായുധങ്ങളുമായെത്തിയ സംഘം
പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട് ആക്രമിച്ചു.
കാട്ടൂർ പൊലീസ് സ്റ്റേഷനിലെ
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ
കോഴിപറമ്പിൽ ഫെബിന്റെ വീടാണ്
ആക്രമിച്ചത്. വീടിന് മുന്നിലെ ഷെഡിൽ
നിർത്തിയിട്ടിരുന്ന രണ്ട് മോട്ടോർ
സൈക്കിളുകൾ അക്രമികൾ അടിച്ചു
തകർത്തു. ഞായറാഴ്ച രാത്രി
ഒമ്പതരയോടെയാണ് സംഭവം.
ബൈക്കിലെത്തിയ സംഘം ഇരുമ്പ് വടി
ഉപയോഗിച്ച് മോട്ടോർ സൈക്കിളുകൾ
അടിച്ചു തകർക്കുകയായിരുന്നു.
ഫെബിൻ ഔദ്യോഗിക ഡ്യൂട്ടിക്കായി
ഉപയോഗിച്ചിരുന്ന ഡിപ്പാർട്ട്മെന്റ്
വാഹനമായ ബുള്ളറ്റും, ഫെബിന്റെ
തന്നെ മോട്ടോർ സൈക്കിളുമാണ്
അടിച്ചു തകർത്തത്. തുടർന്ന് വീടിന്
പുറത്ത് വെച്ചിരുന്ന സൈക്കിൾ
അകത്തേക്ക് വലിച്ചെറിഞ്ഞ്
വീടിനകത്ത് കടന്ന് ഫെബിന്റെ
വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും,
ചെയ്തു. നേരത്തെ ഫെബിന്റെ കാർ
തടഞ്ഞു നിർത്തി വധഭീഷണി
നടത്തിയതായും
പറയുന്നു.കയ്പമംഗലം പൊലീസ്
കേസെടുത്ത്
അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Please follow and like us: