കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,699 പേർക്ക്.

കേരളത്തിൽ ഇന്ന് കോവിഡ്
സ്ഥിരീകരിച്ചത് 11,699 പേർക്ക്.

തൃശൂർ: എറണാകുളം 1529,
തിരുവനന്തപുരം 1133, കോഴിക്കോട്
997, തൃശൂർ 1667, മലപ്പുറം 942, കൊല്ലം
891, കോട്ടയം 870, പാലക്കാട് 792,
ആലപ്പുഴ 766, കണ്ണൂർ 755, പത്തനംതിട്ട
488, ഇടുക്കി 439, വയനാട് 286,
കാസർഗോഡ് 144 എന്നിങ്ങനെയാണ്
ജില്ലകളിൽ ഇന്ന് രോഗ ബാധ
സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372
സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ
റേഷ്യാ (WIPR) പത്തിന് മുകളിലുള്ള 422
തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി
841 വാർഡുകളാണുള്ളത്. ഇവിടെ
കർശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി
4,78,087 പേരാണ് ഇപ്പോൾ
നിരീക്ഷണത്തിലുള്ളത്. ഇവരിൽ
4,56,821 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ
ക്വാറീനിലും 21,266 പേർ
ആശുപത്രികളിലും
നിരീക്ഷണത്തിലാണ്. 1318 പേരെയാണ്
പുതുതായി ആശുപത്രിയിൽ
പ്രവേശിപ്പിച്ചത്.
നിലവിൽ 1,57,158 കോവിഡ്
കേസുകളിൽ, 12.3 ശതമാനം
വ്യക്തികൾ മാത്രമാണ് ആശുപത്രി
ഫീൽഡ് ആശുപത്രികളിൽ
പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58
മരണങ്ങളാണ് കോവിഡ്-19
മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 24,661 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 32 പേർ
സംസ്ഥാനത്തിന് പുറത്ത് നിന്നും
വന്നവരാണ്. 11,134 പേർക്ക്
സമ്പർക്കത്തിലൂടെയാണ് രോഗം
ബാധിച്ചത്. 492 പേരുടെ സമ്പർക്ക
ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ
പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച്
ചികിത്സയിലായിരുന്ന 17,763 പേർ
രോഗമുക്തി നേടി. തിരുവനന്തപുരം
2096, കൊല്ലം 126, പത്തനംതിട്ട 426,
ആലപ്പുഴ 1285, കോട്ടയം 1646, ഇടുക്കി
681, എറണാകുളം 606, തൃശൂർ 4496,
പാലക്കാട് 941, മലപ്പുറം 1947,
കോഴിക്കോട് 1790, വയനാട് 801, കണ്ണൂർ
628, കാസർഗോഡ് 294
എന്നിങ്ങനെയാണ് രോഗമുക്തിയായത്.
ഇതോടെ 1,57,158 പേരാണ് രോഗം
സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
44,59,193 പേർ ഇതുവരെ കോവിഡിൽ
നിന്നും മുക്തി നേടി.

Please follow and like us: