ഇരിങ്ങാലക്കുട മണ്ഡലത്തിൽ 171 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 62 പേർ പട്ടികയിൽ; ആളൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 171 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 62 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 494 പേരാണ് നഗരസഭ പരിധിയിൽ ചികിൽസയിലുള്ളത്. കാറളത്ത് 5 ഉം പൂമംഗലത്ത് 13 ഉം കാട്ടൂരിൽ 15 ഉം വേളൂക്കരയിൽ 16 ഉം മുരിയാട് 26 ഉം ആളൂരിലും പടിയൂരും 17 പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ആളൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കല്ലേറ്റുംങ്കര പഞ്ഞപ്പിള്ളി തണ്ടിയേക്കൽ പീയൂസിൻ്റെ ഭാര്യ ലൂസി (61) ആണ് മരിച്ചത്.