കോവിഡ് 19; ഇരിങ്ങാലക്കുട നഗരസഭയിൽ 6,31,40 വാർഡുകൾ അതിതീവ്ര ലോക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്; കാട്ടൂരിലും മുരിയാടും മൂന്ന് വാർഡുകളിലും കാറളത്ത് ഒരു വാർഡിലും പൂമംഗലത്ത് നാല് വാർഡുകളിലും വേളൂക്കരയിൽ രണ്ട് വാർഡുകളിലും സമാനമായ നിയന്ത്രണങ്ങൾ.
തൃശൂർ: കോവിഡ് വ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ.നഗരസഭയിൽ വാർഡ് 6 (ഹോളി ക്രോസ്സ് മാപ്രാണം), വാർഡ് 31 (കാരുകുളങ്ങര) ,വാർഡ് 40 (തളിയക്കോണം നോർത്ത് ) എന്നിവ അതിതീവ്ര ലോക്ഡൗൺ നിയന്ത്രണ പ്രദേശങ്ങളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.കാറളം പഞ്ചായത്തിൽ വാർഡ് 13, കാട്ടൂരിൽ 1,5, 13 വാർഡുകൾ, മുരിയാട് പഞ്ചായത്തിൽ 9, 12, 15 വാർഡുകൾ, പൂമംഗലത്ത് 4,5,7,13 വാർഡുകൾ, വേളൂക്കരയിൽ 1,6 വാർഡുകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.