ആനപ്പാന്തം ഊരിൽ ആവേശമായി കരിമ്പ് ദൃശ്യ കലാക്യാമ്പ്

ആനപ്പാന്തം ഊരിൽ ആവേശമായി കരിമ്പ് ദൃശ്യ കലാക്യാമ്പ്

ചാലക്കുടി: ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ആനപ്പാന്തം ഊരിൽ കാടാർ വിഭാഗത്തിലെ കുട്ടികൾക്കായി സംസ്ഥാന വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന കരിമ്പ് ദൃശ്യകലാ ക്യാമ്പ് ശ്രദ്ധേയമാകുന്നു.

നാല് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി കോവിഡ് കാലത്തെ മാനസിക സമ്മർദ്ദം കുറക്കുന്നതിന് വേണ്ടി കാലടി സംസ്കൃത സർവ്വകലാശാല ദൃശ്യകലാ വിഭാഗം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ട്രസ്പാസേഴ്സിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

കുട്ടികൾക്ക് കളിമൺ രൂപങ്ങളുടെ നിർമ്മാണം, ചിത്രകല തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. മറ്റത്തൂർ
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി വിബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ സുധീഷ്, ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സംബുദ്ധ മജുംദാർ, പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി എസ് മാത്യു, ജോയി കാവുങ്ങൽ, ഡിവിഷൻ കോഡിനേറ്റർ ഇ പി പ്രസീത തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: