ഹൈവേ വികസനം; മുകുന്ദപുരം ഉൾപ്പെടെ നാല് താലൂക്കുകളിൽ സാധാരണ റവന്യൂ സേവനം തടസ്സപ്പെടുന്നതായി പരാതി.

ഹൈവേ വികസനം; മുകുന്ദപുരം
ഉൾപ്പെടെ
നാല് താലൂക്കുകളിൽ സാധാരണ
റവന്യൂ സേവനം തടസ്സപ്പെടുന്നതായി
പരാതി.

തൃശ്ശൂർ:നാല് താലൂക്കുകളിൽ നിന്നായി
വില്ലേജ് ഓഫീസർമാരുൾപ്പടെ റവന്യൂ
ജീവക്കാരെ കൂട്ടത്തോടെ
കൊടുങ്ങല്ലൂരിലെ ഹൈവേ
സ്ഥലമേറ്റെടുപ്പ് ഓഫീസ്
ജോലികൾക്കായി നിയോഗിച്ചതിനാൽ
റവന്യൂ സേവനങ്ങൾ
തടസ്സപ്പെടുന്നതായി
പരാതി.കൊടുങ്ങല്ലൂർ ലാന്റ്
അക്വിസിഷൻ (എൻ എച്ച് ഡി പി)
ഡെപ്യൂട്ടി കളക്ടറുടെ സ്ഥലമേറ്റെടുപ്പ്
ഓഫീസിനു കീഴിൽ നാല്
യൂണിറ്റുകളിലായി എഴുപത്തെട്ട് സ്ഥിരം
ജീവനക്കാരുണ്ട്. കൂടാതെ നൂറോളം
താൽക്കാലിക ജീവനക്കാരേയും
വിവിധങ്ങളായ ജോലിക്കായി
നിയോഗിച്ചിട്ടുണ്ട്.ഇതിനും പുറമേയാണ്
കൊടുങ്ങല്ലൂർ, ചാലക്കുടി,മുകുന്ദപുരം.
ചാവക്കാട് താലൂക്ക് ഓഫീസുകളിൽ
നിന്നും വില്ലേജ് ഓഫീസുകളിൽ
നിന്നുമായി മുപ്പത് ജീവനക്കാരേ കൂടി
ഈ ഓഫീസിലേക്ക് ജോലി ക്രമീകരണ
വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ളത്.ഡെപ്യൂട്ടി
തഹസിൽദാർ തസ്തികകളിലുള്ള
ജീവനക്കാരും
ഇക്കൂട്ടത്തിലുണ്ട്.ഇതുമൂലം താലൂക്ക്,
വില്ലേജ് ഓഫീസുകളിൽ നിന്നുമുള്ള
നികുതിപിരിവ്, സർട്ടിഫിക്കറ്റ്, പോക്കുവര
വ്,ഇലക്ഷൻ സേവനങ്ങൾക്കും റവന്യൂ
റിക്കവറി,കെട്ടിടനികുതി നപടികൾക്കും
തടസ്സം നേരിടുന്നുണ്ട്.റവന്യൂ
ഡിവിഷണൽ ഓഫീസിൽ കൂടുതൽ
ജീവനക്കാരെ നിയമിക്കണമെന്ന് റവന്യൂ
കമ്മീഷണറുടെ ശുപാർശ
നിലനിൽക്കെ, ഇരിങ്ങാലക്കുട റവന്യൂ
ഡിവിഷണൽ ഓഫീസിൽ നിന്നും
ജൂനിയർ സൂപ്രണ്ട് ഉൾപ്പടെ മൂന്ന്
ജീവനക്കാരേയും ഹൈവേ
സ്ഥലമേറ്റെടുപ്പിനായി
നിയോഗിച്ചു.ഡെപ്യൂട്ടി
തഹസിൽദാർ, വില്ലേജ് ഓഫീസർ
പോലുള്ള സ്ഥിരം തസ്തികയിലെ
ജീവനക്കാരെ ഇപ്രകാരം
സ്ഥലമേറ്റെടുപ്പ് പോലുള്ള
ജോലികൾക്കായി കൂട്ടത്തോടെ
നിയേഗിക്കുന്നത് ആദ്യമായാണെന്ന്
പറയപ്പെടുന്നു.താൽക്കാലിക
ജീവനക്കാരെ നിയമിക്കാൻ
സാധ്യതകളുള്ള ഈ ഓഫീസിൽ
ഇത്തരം സൗകര്യം പരമാവധി
പ്രയോജനപ്പെടുത്തുന്നില്ലെന്ന്
ആക്ഷേപമുണ്ട്.ആവശ്യത്തിന്
തസ്തികകൾ സൃഷ്ടിക്കാൻ
സർക്കാരിൽ സമ്മർദ്ദം ചെലുത്താനും
ഈ ഓഫീസിന് സാധ്യമായിട്ടില്ലെന്നതും
ജനങ്ങൾക്കും ജീവനക്കാർക്കും
ഒരുപോലെ ദുരിതമായി.
സമയബന്ധിതമായ സേവന ജോലികൾ
പൂർത്തീകരിക്കേണ്ട സ്ഥിരം
തസ്തികയിലുള്ള താലൂക്ക്, വില്ലേജ്
ഓഫീസുകളിലെ ഉദ്യോഗസ്ഥരെ
താൽക്കാലിക ജോലികൾക്കായി
നിയോഗിക്കുന്നത് നാല് താലൂക്ക്
പരിധിയിലെ സാധാരണ റവന്യൂ
സേവനം നിശ്ചലമാക്കും.
ജില്ലയിലെ സാധാരണ
ജനവിഭാഗത്തിനുള്ള റവന്യൂ
സേവനങ്ങൾ തടസ്സപ്പെടുത്തുംവിധം
ജില്ലയിൽ നടത്തുന്ന വ്യാപക
ജോലിക്രമീകരണ സ്ഥലംമാറ്റ
നടപടികൾ മരവിപ്പിക്കണമെന്നും റോഡ്
വികസനത്തിനായി ആവശ്യമെങ്കിൽ
കൂടുതൽ തസ്തികകൾ സൃഷ്ടിച്ച്
നിയമനം നടത്താൻ സർക്കാരിന്
ശുപാർശ നൽകണമെന്നുമാവശ്യപ്പെട്ട്
റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്
അസോസിയേഷൻ ജില്ലാകളക്ടർക്ക്
നിവേദനം നൽകിയിട്ടുണ്ട്.

Please follow and like us: