ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 159 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം 74 പേർ പട്ടികയിൽ; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 159 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം 74 പേർ പട്ടികയിൽ; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 159 പേർക്ക് . നഗരസഭയിൽ മാത്രം 74 പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 41 വാർഡുകളിൽ നിന്നായി നഗരസഭയിൽ 561 പേരാണ് ചികിൽസയിൽ കഴിയുന്നത്. 355 പേർ നിരീക്ഷണത്തിലുണ്ട്. കാറളത്ത് 6 ഉം കാട്ടൂരിൽ 13 ഉം വേളൂക്കരയിൽ 19 ഉം ആളൂരിൽ 31 ഉം മുരിയാട് 8 ഉം പൂമംഗലത്ത് 6 ഉം പടിയൂരിൽ 2 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.
പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എടക്കുളം പട്ടിലപ്പുറത്ത് കുഞ്ഞിമാണി മകൻ വിജയൻ (79) ആണ് മരിച്ചത്. മണിയാണ് ഭാര്യ. ശാലിനി, ദിനേശ്, സുനിത എന്നിവർ മക്കളും പരേതനായ ശിവശങ്കരൻ, റിനി, ഉണ്ണികൃഷ്ണൻ എന്നിവർ മരുമക്കളുമാണ്.

Please follow and like us: