ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 39 ഉം വേളൂക്കരയിൽ 40 ഉം പടിയൂരിൽ 35 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി മൂന്ന് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 39 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 545 പേരാണ് ഇപ്പോൾ 41 വാർഡുകളിലായി ചികിൽസയിലുള്ളത്. വേളൂക്കരയിൽ 40 ഉം കാറളത്ത് 15 ഉം മുരിയാട് 13 ഉം പൂമംഗലത്ത് 26 ഉം ആളൂർ 17 ഉം കാട്ടൂരിൽ 32 ഉം പടിയൂരിൽ 35 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിൽ ഉള്ളത്.
നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നഗരസഭയിൽ മാപ്രാണം എറാട്ടുപറമ്പിൽ വറീതിൻ്റെ ഭാര്യ കൊച്ചുമറിയം (80), പൊറത്തിശ്ശേരി പൊയ്യാറ വീട്ടിൽ വേലായുധൻ (87) എന്നിവരാണ് മരിച്ചത്. ജോൺസൻ, സ്റ്റീഫൻ, മേരി, പിൻ്റോ, ഷൈനി എന്നിവരാണ് കൊച്ചുമറിയത്തിൻ്റെ മക്കൾ. ലീന, മേഴ്സി,ജോർജ്, ജാൻസി, തോമസ് എന്നിവർ മരുമക്കളുമാണ്.തങ്കമാണ് മരിച്ച വേലായുധൻ്റെ ഭാര്യ.ചന്ദ്രൻ, മല്ലിക, ചന്ദ്രിക, ലതിക, ബീന എന്നിവർ മക്കളാണ്.
ആളൂർ പഞ്ചായത്തിൽ നമ്പിക്കുന്ന് പൊറത്തൂക്കാരൻ പരമേശ്വരൻ മകൻ പ്രവീൺ (37) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് പ്രവീണിൻ്റെ അമ്മ ഗൗരി തിങ്കളാഴ്ചയാണ് മരിച്ചത്. മായയാണ് ഭാര്യ.