ചാലക്കുടിയിൽ നൂറ്റിനാൽപത് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന സൂത്രധാരൻ പിടിയിൽ പിടിയിലായത് ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കുപ്രസിദ്ധ ക്രിമിനൽ കടുവ ഷഫീഖ്.

ചാലക്കുടിയിൽ നൂറ്റിനാൽപത് കിലോ
കഞ്ചാവ് പിടികൂടിയ കേസിൽ
ഒളിവിലായിരുന്ന സൂത്രധാരൻ
പിടിയിൽ പിടിയിലായത് ഒരു
വർഷത്തോളമായി ഒളിവിൽ കഴിഞ്ഞു
വരികയായിരുന്ന കുപ്രസിദ്ധ ക്രിമിനൽ
കടുവ ഷഫീഖ്.


ചാലക്കുടി: കഴിഞ്ഞ വർഷം
മീൻവണ്ടിയിൽ കടത്തിയ നൂറ്റിനാൽപത്
കിലോ കഞ്ചാവ് ചാലക്കുടി
ഡിവൈഎസ്പി സി ആർ സന്തോഷിന്റെ
നേതൃത്വത്തിൽ പിടികൂടിയ കേസിൽ
ഒളിവിലായിരുന്ന സൂത്രധാരൻ
കുപ്രസിദ്ധ ക്രിമിനൽ ആലുവ
തായിക്കാട്ടുകര സ്വദേശി കരിപ്പായി
വീട്ടിൽ കടുവ ഷഫീഖ് എന്നറിയപ്പെടുന്ന
ഷഫീഖ് (36 വയസ്) നെ തൃശ്ശൂർ ജില്ലാ
പോലീസ് മേധാവി ജി. പൂങ്കുഴലി
ഐപിഎസിന്റെ നിർദ്ദേശപ്രകാരം
ചാലക്കുടി ഡിവൈഎസ്പിയുടെ
നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ
സംഘം പിടികൂടി. കാർ യാത്രികനെ
ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ചതും
പലപ്പോഴായി നിരവധി ആളുകളെ
ആക്രമിച്ചതുമടക്കം പത്തോളം
ക്രിമിനൽ കേസുകളിൽ പ്രതിയാണ്
പിടിയിലായ ഷഫീഖ്. ഇതിനാലാണ്
ഇയാൾക്ക് കടുവ എന്ന് വിളിപ്പേര്
വീണത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് പന്ത്രണ്ടാം
തീയതി ആന്ധയിൽ നിന്നും
കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക്
മീൻ വണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ
നൂറ്റിനാൽപത് കിലോ കഞ്ചാവ് സേലം –
കൊച്ചി ദേശീയ പാതയിൽ ചാലക്കുടി
കോടതി ജംഗ്ഷനു സമീപം വച്ച്
പോലീസ് പിടികൂടിയിരുന്നു. രഹസ്യ
വിവരത്തെ തുടർന്ന് സംശയാസ്പദമായ
ലോറി തടഞ്ഞ് നിർത്തി.
പരിശോധിച്ചപ്പോഴാണ് മീൻ നിറയ്ക്കുന്ന
പ്ലാസ്റ്റിക് ബോക്സുകൾക്ക് പിറകിൽ
പൊതികളാക്കി ഭദ്രമായി സൂക്ഷിച്ചിരുന്ന
നൂറ്റിനാൽപതിലേറെ കിലോഗ്രാം
കഞ്ചാവ് കണ്ടെത്തി പിടികൂടിയത്.
വാഹനത്തിന്റെ ഡ്രൈവറായിരുന്ന
കൊല്ലം ശക്തി കുളങ്ങര സ്വദേശി
അരുൺ കുമാറിനെ ചോദ്യം
ചെയ്തപ്പോൾ ആലുവ സ്വദേശിയായ
ഷഫീഖാണ് കഞ്ചാവ് കടത്തിന്റെ
സൂത്രധാരനെന്ന് പോലീസിന് വിവരം
കിട്ടി. കഞ്ചാവുമായെത്തിയ മീൻ ലോറി
ആയിടക്ക് ഇയാൾ വാങ്ങിയിരുന്നു.
എന്നാൽ ഇതിനകം കഞ്ചാവ് പോലീസ്
പിടികൂടിയതറിഞ്ഞ ഷഫീഖ് ഒളിവിൽ
പോവുകയായിരുന്നു
ഇതിന്റെയടിസ്ഥാനത്തിൽ തൃശൂർ റൂറൽ
ജില്ലാ പോലീസ് മേധാവിയുടെ
നിർദ്ദേശപ്രകാരം പ്രത്യേകാന്വേഷണ
സംഘം രൂപീകരിച്ച് നടത്തിയ
അന്വേഷണത്തിലാണ് കൊച്ചി
ചേരാനല്ലൂർ ശ്രീ വൈദ്യനാഥ
ക്ഷേത്രത്തിനു സമീപം ഒളിവിൽ
കഴിയുകയായിരുന്ന ഇയാളെ
കണ്ടെത്തി പിടികൂടിയത്. ഫോൺ
സ്വിച്ചോഫ് ചെയ്തിരുന്നുവെങ്കിലും
ഷഫീഖിന്റെ വീട്ടുകാരെയും മറ്റും
രഹസ്യമായി നിരീക്ഷിച്ചു
വരികയായിരുന്ന പോലീസ് സംഘം
ബന്ധുക്കളെ പിന്തുടർന്ന്
സഞ്ചരിച്ചതാണ് ഷഫീഖിനെ
പിടികൂടുന്നതിന് നിർണ്ണായക
വഴിത്തിരിവായത്.
ചാലക്കുടി ഡിവൈഎസ്പി സി.ആർ
സന്തോഷിന്റെ നേതൃത്വത്തിൽ
ലക്കുടി സർക്കിൾ ഇൻസ്പെക്ടർ
കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ
എം .എസ് ഷാജൻ, അഡീഷണൽ എസ്
ഐ സജി വർഗ്ഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്,
സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്,
പി.എം മൂസ, വി.യു സിൽജോ, എ.യു
റെജി, ബിനു എം.ജെ, ഷിജോ തോമസ്
എന്നിവരടങ്ങിയ സംഘമാണ്
ദീർഘനാളായി നടത്തിയ
അന്വേഷണത്തിലൂടെ ഷഫീഖിന്റെ ഒളി
സങ്കേതം കണ്ടെത്തി ഇയാളെ
പിടികൂടിയത്. പിടികൂടാൻ
ശ്രമിക്കുന്നതിനിടെ രണ്ടാം നിലയിൽ
നിന്ന് പിൻജനാല വഴി തന്ത്ര പരമായി
രക്ഷപെടാൻ ശ്രമിച്ച ഷഫീഖിനെ
സാഹസീകമായാണ് പോലീസ് സംഘം
പിടികൂടിയത്.
ചാലക്കുടിയിലെത്തിച്ച് നടത്തിയ
വിശദമായ ചോദ്യം ചെയ്യലിൽ നിലവിലെ
കേസുകളുടെ ചിലവിനും മറ്റും പണം
കണ്ടെത്താനാണ് കഞ്ചാവ് കടത്തിയത്
എന്നതടക്കം നിർണ്ണായക വിവരങ്ങൾ
ഷഫീഖ് പോലീസിന് കൈമാറി.
ഷഫീഖിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ
അടിസ്ഥാനത്തിൽ വിശദമായ
അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ്
പോലീസ് സംഘം .
പിടിയിലായ ഷഫീഖിനെ വൈദ്യ
പരിശോധനയും മറ്റും നടത്തി കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ
ഹാജരാക്കും.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ
അഞ്ഞൂറ് കിലോഗ്രാമിലേറെ
കഞ്ചാവാണ് ചാലക്കുടി കേന്ദ്രീകരിച്ച്
മാത്രം പോലീസ് പിടികൂടിയത്.
ആന്ധയിൽ നിന്നും ഒറീസയിൽ നിന്നും
വൻ തോതിൽ കഞ്ചാവ്
കേരളത്തിലേക്കെത്തുന്നുണ്ടെന്ന്
വിവിധ അന്വേഷണ ഏജൻസികൾക്ക്
വിവരം ലഭിച്ചതിനെ തുടർന്നാണ് ലഹരി
വസ്തുക്കൾക്കായുള്ള തിരച്ചിൽ
ദേശീയ പാതകളും മറ്റും കേന്ദ്രീകരിച്ച്
ശക്തമാക്കിയത്. ലഹരി
വസ്തുക്കൾക്കായുള്ള പരിശോധന
ഇനിയും കർശനമായി തുടരുമെന്ന്
പോലീസ് അറിയിച്ചു

Please follow and like us: