ഇരിങ്ങാലക്കുട നഗരസഭയുടെ കോവിഡ് പ്രതിരോധ ആംബുലൻസ് കട്ടപ്പുറത്ത് തന്നെ; ആശുപത്രി കിടക്കയും ഗ്ലൂക്കോസ് സ്റ്റാൻ്റും രോഗിയുമായി പ്രതീകാത്മക പ്രതിഷേധ സമരവുമായി ബിജെപി.

ഇരിങ്ങാലക്കുട നഗരസഭയുടെ കോവിഡ് പ്രതിരോധ ആംബുലൻസ് കട്ടപ്പുറത്ത് തന്നെ; ആശുപത്രി കിടക്കയും ഗ്ലൂക്കോസ് സ്റ്റാൻ്റും രോഗിയുമായി പ്രതീകാത്മക പ്രതിഷേധ സമരവുമായി ബിജെപി.

ഇരിങ്ങാലക്കുട:അറുനൂറോളം കോവിഡ്
രോഗികളും കോവിഡ് വ്യാപനത്തെ
തുടർന്ന് അഞ്ച് വാർഡുകൾ
തീവ്രനിയന്ത്രണങ്ങളുടെ
പട്ടികയിലുമുള്ള നഗരസഭയിലെ
കോവിഡ് പ്രതിരോധ ആംബുലൻസ്
ഇപ്പോഴും കട്ടപ്പുറത്ത് തന്നെ. കഴിഞ്ഞ
മാസം 31 ന് ഗുരുതരാവസ്ഥയിലുള്ള
രോഗിയെ കൊണ്ട് വരാൻ പോയ
ആംബുലൻസ് ഠാണാവിൽ കാനറ
ബാങ്കിന് മുന്നിൽ വച്ച് സ്വകാര്യ
വാഹനവുമായി കൂട്ടിയിടിച്ച് മുൻഭാഗം
തകർന്ന അവസ്ഥയിലാണ്. കോവിഡ്
രോഗികളുടെ ആവശ്യങ്ങൾക്കായി
നഗരസഭയിലെ 41 വാർഡുകളിലും
എത്തിയിരുന്ന വണ്ടിയാണ് കഴിഞ്ഞ 25
ദിവസങ്ങളായി ടൗൺ ഹാൾ
കോംപൗണ്ടിലെ കാടുകൾക്കിടയിൽ
കിടക്കുന്നത്. നഗരസഭയുടെ വീഴ്ചയിൽ
പ്രതിഷേധിച്ച് ആംബുലൻസിന് മുന്നിൽ
ആശുപത്രി കിടക്കയും ഗ്ളൂക്കോസ്
സ്റ്റാന്റുമായി പ്രതീകാത്മക സമരവുമായി
ബിജെപി രംഗത്ത് എത്തി. സീനിയർ
കൗൺസിലർ അമ്പിളി ജയൻ
രോഗിയുടെ വേഷവുമണിഞ്ഞു.
നഗരസഭയുടെ കോവിഡ് പ്രതിരോധ
പ്രവർത്തനങ്ങൾക്കായി ധനകാര്യ
സ്ഥാപനമായ ഐസിഎൽ
ഫിൻകോർപ്പ് വാടകക്കെടുത്ത് നല്കിയ
വാഹനം സംബന്ധിച്ച് നഗരസഭയിൽ
രേഖകൾ ഒന്നും ഇല്ലെന്നും പാസഞ്ചർ
സർവീസ് ആയി ഓടികൊണ്ടിരുന്ന വണ്ടി
നിയമവിരുദ്ധമായി ആംബുലൻസ്
സർവീസ് ആയി സർവീസ്
നടത്തുകയായിരുന്നുവെന്നും സമരം
ഉദ്ഘാടനം ചെയ്ത ബിജെപി
പാർലിമെന്ററി പാർട്ടി ലീഡർ സന്തോഷ്
ബോബൻ പറഞ്ഞു. അപകടത്തിന്
രണ്ടാഴ്ച മുമ്പ് വണ്ടിയുടെ ഡ്രൈവർ
ബ്രേക്കും മറ്റും നന്നാക്കേണ്ടതിനെ
സംബന്ധിച്ച് നഗരസഭ
ഭരണനേത്യത്വത്തെ ധരിപ്പിച്ചിരുന്നു.
കോവിഡ് ആവശ്യങ്ങൾക്കായി 24
മണിക്കൂറും സർവീസ് നടത്തിയിരുന്ന
വണ്ടി നഗരസഭയുടെ നിയമപരമായ
വീഴ്ച മൂലം നാഥനില്ലാത്തെ
അവസ്ഥയിലായെന്നും കൗൺസിലർ
സന്തോഷ് ബോബൻ കുറ്റപ്പെടുത്തി.
കൗൺസിലർമാരായ ആർച്ച അനീഷ്,
സരിത സുഭാഷ്, സ്മിത കൃഷ്ണകുമാർ,
മായ അജയൻ, വിജയകുമാരി
അനിലൻ എന്നിവരും പങ്കെടുത്തു.

Please follow and like us: