ഇരിങ്ങാലക്കുട മണ്ഡലത്തിൽ 262 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 86 ഉം ആളൂരിൽ 62 ഉം പേർ പട്ടികയിൽ; നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായി മൂന്ന് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 262 പേർക്ക് കൂടി കോവിഡ് .നഗരസഭയിൽ ഇന്ന് 86 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നഗരസഭയിൽ നിലവിൽ 550 പേർ ചികിൽസയിലും 537 പേർ നിരീക്ഷണത്തിലുമുണ്ട്. കാട്ടൂരിൽ 29 ഉം വേളൂക്കരയിൽ 21 ഉം മുരിയാട് 23 ഉം കാറളത്ത് 22 ഉം ആളൂരിൽ 62 ഉം പടിയൂരിൽ 11 ഉം പൂമംഗലത്ത് 8 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.
നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായി മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .നഗരസഭയിൽ കാട്ടുങ്ങച്ചിറ പള്ളി റോഡിൽ കളപ്പുരയിൽ കുട്ടപ്പൻ ഭാര്യ തങ്കം (85), മൂർക്കനാട് കഷായമൂലയിൽ മ്മിണിശ്ശേരി തോക്കടം ദേവസ്സി മകൻ റപ്പായി (54) എന്നിവരാണ് മരിച്ചത്. ശോഭന, കോമളം, പ്രകാശൻ, ഗീത, സതീഷ്കുമാർ, മനോജ്കുമാർ എന്നിവരാണ് മരിച്ച തങ്കത്തിൻ്റെ മക്കൾ. ബെറ്റിയാണ് മരിച്ച റപ്പായിയുടെ ഭാര്യ.
വേളൂക്കര പഞ്ചായത്തിൽ വെളയനാട് പള്ളി സമീപം പീതായിൽ ജോണി ഭാര്യ സലീന (81) യാണ് മരിച്ചത്. പോൾസൺ, ഷിജോൺ, ഷൈനി എന്നിവർ മക്കളും രശ്മി, റോണിയ, ആൻ്റണി എന്നിവർ മരുമക്കളുമാണ്.