കാറളം സർവ്വീസ് സഹകരണ ബാങ്കിൽ
നടന്ന കോടികളുടെ വായ്പാ
തട്ടിപ്പിനെതിരെ ഹെഡ് ഓഫീസിന്
മുൻപിൽ ബിജെപി പ്രതിഷേധ ധർണ്ണ.
ഇരിങ്ങാലക്കുട:കോടികളുടെ വായ്പാ
തട്ടിപ്പ്, ലോൺ തിരിമറി അന്വേഷിക്കുക,
ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ
ക്രമക്കേടുകൾ അന്വേഷിക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്
കൊണ്ട് ബിജെപി കാറളം സർവ്വീസ്
സഹകരണ ബാങ്കിന് മുൻപിൽ
പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വൻ
തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ
നിന്നും രണ്ടരക്കോടി കുടിശ്ശിഖയുള്ള
ഒരു ലോണിൽ നാലരക്കോടി രൂപ ഒരു
നടപടിക്രമവും പാലിക്കാതെ നല്കിയ
ഭരണ സമിതി വൻതട്ടിപ്പാണ്
നടത്തിയിരിക്കുന്നത്.
രണ്ടായിരത്തിപത്തൊൻപതിലെ ഓഡിറ്റ്
റിപ്പോർട്ടിൽ വ്യാപക ക്രമക്കേടുകൾ
കണ്ടെത്തിയിരിക്കുന്നു. ഭരണ
സമിതിക്കെതിരെ അന്വേഷണം
നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രതീഷ്
കുറുമാത്ത് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ല വൈസ് പ്രസിഡണ്ട്
സർജ്ജ തൊയ്ക്കാവ് ഉദ്ഘാടനം
ചെയ്തു. നിയോജകമണ്ഡലം
പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട്, ജില്ല
കമ്മറ്റിയംഗം പാറയിൽ
ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് ജനാ
സെക്രട്ടറി രമേഷ് ചന്ദ്രൻ,സെക്രട്ടറി
നിധിൻ, മണ്ഡലം കമ്മറ്റിയംഗം ഭരതൻ
വെള്ളനി, പഞ്ചായത്ത് കമ്മറ്റി വൈസ്
പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത്
അംഗവുമായ അജയൻ തറയിൽ,
പഞ്ചായത്ത് കമ്മറ്റി അംഗം
അമരദാസ്,മഹിളാ മോർച്ച മണ്ഡലം
പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത്
അംഗവുമായ സരിത
വിനോദ്,രാജൻ,സോമൻ
പുളിയത്തുപറമ്പിൽ, അനിൽ
കുഞ്ഞിലിക്കാട്ടിൽ, ജോയ്സൺ,പ്രദീപ്
എന്നിവർ നേതൃത്വം നല്കി.